ദിലീപ് ധിക്കാരി! ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ തീരുമാനമെടുത്തു; ‘അമ്മ’ സ്വയം തിരുത്താൻ തയാറാകണമെന്നും ജി. സുധാകരൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതിൽ വിമർശനവുമായി മന്ത്രി ജി. സുധാകരൻ രംഗത്ത്.

അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ തീരുമാനമെടുത്തു. സിനിമാ രംഗത്തുള്ളവർ സ്വയം വിമർശനത്തിന് വിധേയരാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

നടൻ ദിലീപിനെതിരേയും സുധാകരൻ വിമർശനം നടത്തി. ദിലീപ് ധിക്കാരിയാണെന്നും പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും സുധാകരൻ വ്യക്തമാക്കി. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ലോബിയാണ് തീരുമാനമെടുക്കുന്നത്.

സംസ്കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നത്. സംഘടനയിൽനിന്ന് രാജിവച്ച നടിമാർ അഭിമാനമുള്ളവരാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Related posts