പബ്ബില്‍വച്ചു പരിചയപ്പെട്ടു! രാജ്യതലസ്ഥാനത്ത് വിദേശ വനിത പീഡനത്തിനിരയായി; യുവാവ് അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദേ​ശ വ​നി​ത പീ​ഡ​ന​ത്തി​നി​ര​യാ​യി. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ഹൗ​സ് ഖാ​സി​ലെ പ​ബ്ബി​ൽ​വ​ച്ചു പ​രി​ച​യ​പ്പെ​ട്ട യു​വാ​വാ​ണ് കാ​ന​ഡ സ്വ​ദേ​ശി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഭി​ഷേ​ക് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ബ്ബി​ൽ​വ​ച്ചു പ​രി​ച​യ​പ്പെ​ട്ട അ​ഭി​ഷേ​ക് ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ ത​ന്നെ, അ​ഭി​ഷേ​ക് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Related posts