ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച; നടിയുടെ നഗ്നചിത്രങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്ന കുറ്റം മാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ ഇരുവിഭാഗത്തിന്‍റെ വാദം ഇന്ന് നടന്നു.

ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും നടിയുടെ നഗ്നചിത്രങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്ന കുറ്റം മാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Related posts