വ​ധ​ഭീ​ഷ​ണി കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍.

ത​നി​ക്കെ​തി​രെ​യു​ള്ള വ​ധ​ഭീ​ഷ​ണി കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ത​ന്ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ദി​ലീ​പി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബൈ​ജു കെ. ​പൗ​ലോ​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ ദി​ലീ​പ് ലോ​റി ഇ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഗൂ​ഡാ​ലോ​ച​ന​യി​ല്‍ പ​ങ്കെ​ടു​ത്ത ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, ബ​ന്ധു സൂ​ര​ജ് എ​ന്നി​വ​ർ​ക്ക് പു​റ​മേ ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ​ക്കെ​തി​രേ​യും പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഇ​വ​ര്‍ ഒ​ന്നി​ച്ചി​രു​ന്ന് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment