നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല, കോടതി പക്ഷപാതപരമായി പെരുമാറുന്നു! ദിലീപ് ഉള്‍പ്പെട്ട കേസ്; കോടി മാറ്റണമെന്ന് നടി

കൊ​​​ച്ചി: തന്നെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ മ​​​റ്റൊ​​​രു കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ യു​​​വ​​​ന​​​ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി​​​നാ​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

എ​​​റ​​​ണാ​​​കു​​​ളം സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ന്നു​​വ​​​രു​​​ന്ന വി​​​ചാ​​​ര​​​ണ​​​യി​​​ല്‍ നീ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യാ​​​ണ് പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​ണ് ന​​​ടി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചത്.

പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​കു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ കോ​​​ട​​​തി ത​​​യാ​​​റാ​​​യി​​​ല്ല.

ര​​​ഹ​​​സ്യവി​​​ചാ​​​ര​​​ണ​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യം ത​​​ന്നെ ഇ​​​തി​​​ലൂ​​​ടെ ന​​​ഷ്ട​​​മാ​​​യെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണ​​​ന​​​യ്‌​​​ക്കെ​​​ടു​​​ത്ത സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് ഇ​​​തു നാ​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ട​​​തി മാ​​​റ്റ​​​ത്തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കാ​​​ന്‍ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തു​​​വ​​​രെ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ർ​​ത്തി​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ത​​​ള്ളി​​യി​​രു​​ന്നു.

Related posts

Leave a Comment