ദി​നേ​ശ് ബീ​ഡി​യു​ടെ വ്യാ​ജ ലേ​ബ​ൽ! ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്

ത​ളി​പ്പ​റ​മ്പ്: ദി​നേ​ശ് ബീ​ഡി​യു​ടെ വ്യാ​ജ ലേ​ബ​ലു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​ർ, തി​രു​ത്ത​ങ്ക​ൽ മു​രു​ക​ൻ കോ​ള​നി പ​ള്ളി​പ്പ​ട്ടി റോ​ഡി​ൽ ആ​ർ.​മു​രു​ക​യ്യ (61) നെ​യാ​ണ് ശി​വ​കാ​ശി​യി​ൽ വ​ച്ച് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ശി​വ​കാ​ശി​യി​ലെ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മു​രു​ക​യ്യ​യെ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് എ​സ് ഐ ​കെ.​പി.​ഷൈ​ൻ, ക്രൈം​സ്‌​ക്വാ​ഡി​ലെ സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സു​രേ​ഷ് ക​ക്ക​റ, ടി.​കെ.​ഗി​രീ​ഷ് , ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വി​ന​യ​ൻ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തോ​ടെ ഈ ​കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​തി​രി​ക്ക​യാ​ണ്. കേ​ര​ള​ത്തി​ലും പു​റ​ത്തും വ്യാ​പ​ക​മാ​യി വ്യാ​ജ ദി​നേ​ശ് ബീ​ഡി വി​റ്റ​ഴി​ച്ച സം​ഘ​ത്തെ വ​ല​യി​ലാ​ക്കി​യ​തി​ന് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പോ​ലീ​സ് സം​ഘ​ത്തെ ദി​നേ​ശ് ബീ​ഡി സ​ഹ​ക​ര​ണ സം​ഘം ആ​ദ​രി​ച്ചി​രു​ന്നു.

Related posts