അര്‍ജന്റീനയുടെ തോല്‍വി! ആരാധകന്റെ മൃതദേഹം കോട്ടയം ഇല്ലിക്കല്‍ പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയം: അയർക്കുന്നം ആറുമാനൂറിൽ നിന്നു കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആ​​റു​​മാ​​നൂ​​ർ കൊ​​റ്റ​​ത്തി​​ൽ പി.​​വി. അ​​ല​​ക്സാ​​ണ്ട​​റു​​ടെ മ​​ക​​ൻ ഡി​​നു അ​​ല​​ക്സി (30)ന്‍റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കൽ പാലത്തിനു സമീപം മീനച്ചിലാറ്റിൽ കണ്ടെത്തിയത്. ലോകകപ്പിൽ അർജന്‍റീന തോറ്റതിന്‍റെ വിഷമത്തിലാണ് ഡിനു പുഴയിൽ ചാടിയത്.

അർജന്‍റീനയുടെ മത്സരം നടന്ന വ്യാ​​ഴാ​​ഴ്ച രാ​​ത്രി 12.30നു​​ശേ​​ഷമാണ് ഡിനുവിനെ കാ​​ണാ​​താ​​യ​​ത്. അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വീ​​ട്ടി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കെ​​ത്തി​​യ പോ​​ലീ​​സ് നാ​​യ തൊ​​ട്ട​​ടു​​ത്തു​​ള്ള മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ ക​​ട​​വി​​ലേ​​ക്കാ​​ണു പോ​​യ​​ത്. ആ​​റ്റി​​ൽ ചാ​​ടി​​യി​​ട്ടു​​ണ്ടാ​​വാ​​മെ​​ന്ന സം​​ശ​​യ​​ത്തി​​ൽ അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യും പോ​​ലീ​​സും നാ​​ട്ടു​​കാ​​രും മീനച്ചിലാറ്റിൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തിവരികയായിരുന്നു.

Related posts