വി​ഘ്നേ​ഷി​ന്‍റെ പു​തി​യ പടത്തി​ല്‍ ഭാ​ര്യ ഔ​ട്ട്..! കോളിവുഡിലേക്ക് അരങ്ങേറ്റ ചിത്രവുമായി എത്തുന്നത് പ്രമുഖ നടിയുടെ മകൾ…


ചെ​ന്നൈ: സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ല്‍​നി​ന്നു ഭാ​ര്യ​യാ​യ ന​യ​ന്‍​താ​ര​യെ ഒ​ഴി​വാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. നാ​യി​ക​യാ​യി ന​യ​ന്‍​താ​ര​യെ​യാ​ണ് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ജാ​ന്‍​വി ക​പൂ​ര്‍ ആ​യി​രി​ക്കും നാ​യി​ക​യെ​ന്നാ​ണു സൂ​ച​ന. ജാ​ന്‍​വി നാ​യി​ക​യാ​യാ​ൽ അ​വ​രു​ടെ കോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​മാ​യി​രി​ക്കും വി​ഘ്നേ​ഷ് ചി​ത്രം.

അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി നി​ശ്ച​യി​ച്ചി​രു​ന്ന പ​ടം മു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഘ്നേ​ഷ് പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ക​മ​ല്‍​ഹാ​സ​ന്‍റെ രാ​ജ്ക​മ​ല്‍ ഫി​ലിം​സ് ആ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണ​മെ​ന്നും വി​വ​ര​മു​ണ്ട്. ന​യ​ന്‍​താ​ര​യു​ടെ കൂ​ടി​യ പ്ര​തി​ഫ​ല​വും അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ന​യ​ന്‍​സ് ചി​ത്ര​ങ്ങ​ളു​ടെ പ​രാ​ജ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​യ​ൻ​താ​ര​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു.

ഔ​ദ്യോ​ഗി​ക​മാ​യി ഇ​തി​നോ​ട് ന​യ​ന്‍​താ​ര​യോ വി​ഘ്നേ​ഷോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.ന​യ​ന്‍​താ​ര​യും വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തി​യ നാ​നും റൗ​ഡി താ​ന്‍ എ​ന്ന ചി​ത്ര​മാ​ണ് വി​ഘ്നേ​ഷി​ന്‍റെ ക​രി​യ​റി​ലെ ബ്രേ​ക്ക് ത്രൂ.

​അ​തി​നു​ശേ​ഷം വി​ഘ്നേ​ഷും ന​യ​ന്‍​സും പ്ര​ണ​യ​ത്തി​ലാ​കു​ക​യും വി​വാ​ഹ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

 

Related posts

Leave a Comment