വെള്ളപ്പാണ്ട് പകരുമോ? അസുഖം വരുന്നതെങ്ങനെ


വെ​ള്ള​പ്പാ​ണ്ട് (vitiligo) ഉ​ണ്ടാ​യി​രു​ന്ന പ്ര​ശ​സ്ത ക​ലാ​കാ​ര​ന്‍ മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ ഓ​ര്‍​മ്മ ദി​ന​മാ​ണ് ലോ​ക വെ​ള്ള​പ്പാ​ണ്ട് ദി​ന​മാ​യി ആ​ച​രി​ച്ചു വ​രു​ന്ന​ത്.

അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​തം കൊ​ണ്ട് തെ​ളി​യി​ച്ച​താ​ണ് തൊ​ലി​യു​ടെ നി​റമ​ല്ല, ക​ഴി​വും ക​ഠി​നാ​ധ്വാ​ന​വുമാണ് ന​മ്മു​ടെ യോ​ഗ്യ​ത നി​ര്‍​ണ​യി​ക്കു​ന്നതെന്ന്. എ​ന്നാ​ല്‍, ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി​ട്ടും വെ​ള്ള​പ്പാ​ണ്ടി​നെ​ക്കു​റി​ച്ച് പ​ല മി​ഥ്യാ​ധാ​ര​ണ​ക​ളും ഇ​ന്നും സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

വെ​ള്ള​പ്പാ​ണ്ട് പ​ക​ര്‍​ച്ച വ്യാ​ധി​യാ​ണോ?
അ​ല്ല. ഹ​സ്ത​ദാ​ന​ത്തി​ലൂ​ടെ​യോ ആ​ലിം​ഗ​ന​ത്തി​ലൂ​ടെ​യോ വാ​യു​വി​ലൂ​ടെ​യോ വെ​ള്ള​ത്തി​ലൂ​ടെ​യോ ആ​ഹാ​ര​ത്തി​ലൂ​ടെ​യോ പ​ക​രു​ന്ന ഒ​രു അ​വ​സ്ഥ​യ​ല്ല വെ​ള്ള​പ്പാ​ണ്ട്.

അ​തു​കൊ​ണ്ടുത​ന്നെ ഇ​ത് ബാ​ധി​ച്ച​വ​രെ ക​ല്യാ​ണം ക​ഴി​ക്കാ​നോ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​നോ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ക​ളി​ക്കാ​നോ ഒ​രു ത​ട​സ​വു​മി​ല്ല.

വെ​ള്ള​പ്പാ​ണ്ട് അ​ണു​ബാ​ധ​യാ​ണോ?
അ​ല്ല. ച​ര്‍​മ്മ​ത്തി​നു നി​റം ന​ല്‍​കു​ന്ന കോ​ശ​മാ​യ മെ​ലാ​നോ​സൈ​റ്റി​നോ​ട് (Melanocyte) ന​മ്മു​ടെ ത​ന്നെ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി പ്ര​തി​ക​രി​ക്കു​ന്ന​തു മൂ​ലം മെ​ലാ​നോ​സൈ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യു​ക​യും ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മെ​ലാ​നി​ന്‍ (Melanin) എ​ന്ന പി​ഗ്‌മെന്‍റ് കു​റ​യു​ക​യും ചെ​യ്യു​ന്നു.

മെ​ലാ​നോ​സൈ​റ്റി​ന്‍റെ വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ​യും വളർച്ചാഘടക ത്തിന്‍റെയും ( Growth factor) അ​ഭാ​വം മൂ​ല​വും അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യാം. ഇ​ങ്ങ​നെ മെ​ലാ​നി​ന്‍ കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ള്‍ വെ​ളു​ത്ത് കാ​ണ​പ്പെ​ടു​ന്നു.

വെ​ള്ള​പ്പാ​ണ്ട് ശ​രീ​രം മു​ഴു​വ​നും വ​രു​മോ?
ശ​രീ​ര​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തും വെള്ളപ്പാണ്ട് (vitiligo) വ​രാം. സാ​ധാ​ര​ണ വെ​ള്ള​പ്പാ​ണ്ടി​നെ ര​ണ്ടാ​യി ത​രം​തി​രി​ക്കാം.
1. നോൺ സെഗ്‌മെന്‍റൽ വിറ്റിലിഗോ (Non segmental Vitiligo)- ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ ബാ​ധി​ക്കാം.

2. സെഗ്‌മെന്‍റൽ വിറ്റിലിഗോ (Segmental Vitiligo) – ശ​രീ​ര​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്നു.

വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം

 

Related posts

Leave a Comment