പത്തു ലക്ഷം രൂപ വിലവരുന്ന  സ്ഥ​ലം അ​ങ്ക​ണ​വാ​ടി​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കി ദ​മ്പതികൾ മാതൃകയായി

കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ പു​തു​പ്പ​നം വാ​ർ​ഡി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം സം​ഭാ​വ​ന ന​ൽ​കി ദ​ന്പ​തി​ക​ൾ. റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ കു​ന്നി​പ്പി​ള്ളി​ക്കാ​ട്ടേ​ൽ കെ.​പി.​ഏ​ലി​യാ​സും റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക സി.​കെ. ഗ്രേ​സി​യും ചേ​ർ​ന്നാ​ണ് 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം വാ​ർ​ഡ് അം​ഗം പോ​ൾ വെ​ട്ടി​ക്കാ​ട​ൻ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തും ഐ​സി​ഡി​എ​സും ചേ​ർ​ന്ന് 14.50 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

Related posts