ഭ​ർ​തൃ​വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രുന്നു..! ​ യു​വ​തി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത; ബ​ന്ധു​ക്ക​ൾ പറയുന്നത് ഇങ്ങനെ…

ക​ട്ട​പ്പ​ന: ന​ത്തു​ക​ല്ലി​നു സ​മീ​പം ഭ​ർ​തൃ​വീ​ട്ടി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്നു ബ​ന്ധു​ക്ക​ൾ.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ന​ത്തു​ക​ല്ലി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ശ​ങ്ക​ര​ശേ​രി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ ദി​വ്യ (26) യെ ​വീ​ടി​നു​ള്ളി​ൽ ഉ​ത്ത​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ത​മി​ഴ്നാ​ട് ഈ​റോ​ഡ് ജി​ല്ല​യി​ലെ ഗു​രു​പ്പ നാ​യ​ക്പാ​ള​യം സ്വ​ദേ​ശി വേ​ലു ചാ​മി​യു​ടെ​യും ച​ന്ദ്ര​യു​ടെ​യും മ​ക​ളാ​ണ് ദി​വ്യ. വി​ഷ്ണു​വും കു​ടും​ബ​വും നാ​ല​ര വ​ർ​ഷ​മാ​യി ന​ത്തു​ക​ല്ലി​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ഷ്ണു​വും ദി​വ്യ​യും ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്ക് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ദി​വ്യ​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​ക്ക് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും ഒ​രു മാ​സം മു​ന്പ് ഇ​തു​സം​ബ​ന്ധി​ച്ച് ദി​വ്യ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്ന​താ​യും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​മെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

 

Related posts

Leave a Comment