യു​വ സം​വി​ധാ​യ​ക​ന്‍ മ​നു ജെ​യിം​സ് അ​ന്ത​രി​ച്ചു! മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​രുന്നു

കു​റ​വി​ല​ങ്ങാ​ട്: ച​ല​ചി​ത്ര യു​വ സം​വി​ധാ​യ​ക​ന്‍ കു​റ​വി​ല​ങ്ങാ​ട് ചി​റ​ത്തി​ട​ത്തി​ല്‍ മ​നു ജെ​യിം​സ് (31) അ​ന്ത​രി​ച്ചു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

നാ​ന്‍​സി റാ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം പൂ​ര്‍​ത്തീ​ക​രി​ച്ച് ചി​ത്രം പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​ന്ത്യം.

2004ല്‍ ​സാ​ബു ജെ​യിം​സ് സം​വി​ധാ​നം ചെ​യ്ത ഐ ​ആം ക്യു​രി​യ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ഭി​ന​യം തു​ട​ങ്ങി​യ മ​നു ജെ​യിം​സ് പി​ന്നീ​ട് മ​ല​യാ​ളം, ക​ന്ന​ട, ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

കു​റ​വി​ല​ങ്ങാ​ട് ചി​റ​ത്തി​ട​ത്തി​ല്‍ ജെ​യിം​സ് ജോ​സ്-​സി​സി​ലി ജെ​യിം​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ണ്ട​നാ​ട് പി​ട്ടാ​പ്പി​ള്ളി​ല്‍ നൈ​ന മ​നു ജെ​യിം​സ് ആ​ണ് ഭാ​ര്യ.

സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​ക്കോ​പ്പ​ല്‍ മ​ര്‍​ത്ത് മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍.

Related posts

Leave a Comment