മ​ഞ്ജുചേ​ച്ചി​യും ഞാ​നും..! ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ഞാന്‍ മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് തു​ട​ങ്ങി​യ​ത്; മനസുതുറന്ന്‌ ദി​വ്യ ഉ​ണ്ണി

പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ ഇ​റ​ങ്ങി​യ കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ഇ​ന്‍റ​ര്‍​വ്യൂ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞാ​നും മ​ഞ്ജു വാ​ര്യ​രു​മാ​യി എ​ങ്ങ​നെ​യാ​ണെ​ന്ന ചോ​ദ്യം സ്ഥിരമാ​യി വ​രാ​റു​ണ്ടാ​യി​രു​ന്നു.

പ​ല​യി​ട​ത്തും ഞാ​ന്‍ ത​ന്നെ മ​ഞ്ജു​ചേ​ച്ചി​യെക്കുറി​ച്ച് പ​റ​യും. എ​ന്‍റെ മൂ​ന്നാ​മ​ത്തെ സി​നി​മ ക​ഴി​ഞ്ഞ സ​മ​യ​ത്ത് ഗ​ള്‍​ഫി​ലേ​ക്കൊ​രു പ്രോ​ഗ്രാ​മി​ന് പോ​യി​രു​ന്നു.

അ​തി​ന് മു​ന്‍​പ് താ​ര​സം​ഗ​മം എ​ന്ന പ​രി​പാ​ടി​യി​ല്‍ വ​ച്ച് ഞാ​നും മ​ഞ്ജു ചേ​ച്ചി​യും പ​രി​ച​യ​പ്പെ​ട്ടി​രു​ന്നു.

അ​ന്നേ​രം ത​ന്നെ വ​ള​രെ ഫ്ര​ണ്ട്‌​ലി​യാ​യി. പി​ന്നെ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട ഗ​ള്‍​ഫ് ടൂ​റൊ​ക്കെ ക​ഴി​ഞ്ഞ​പ്പോ​ഴെ​ക്കും മ​ഞ്ജു​ചേ​ച്ചി​യും ഞാ​നും സു​ഹൃ​ത്തു​ക്ക​ളാ​യി.

അ​തി​ന് ശേ​ഷം ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് പ്ര​ണ​യ​വ​ര്‍​ണ​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. കോ​ളേ​ജ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്തൊ​ന്നു​മ​ല്ല പ്ര​ണ​യ​വ​ര്‍​ണ​ങ്ങ​ളു​ടെ ഷൂ​ട്ടി​ംഗ് ന​ട​ന്ന​ത്.

അ​ന്ന് അ​വി​ടെ കോ​ളേ​ജി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. പി​ന്നെ ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​ന്‍ മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് തു​ട​ങ്ങി​യ​ത്.

-ദി​വ്യ ഉ​ണ്ണി

Related posts

Leave a Comment