ബിഹാറിലെ സുപോൾ ജില്ലയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് എടിഎം രാത്രി മുഴുവൻ കമ്പിപ്പാര ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചിട്ടും ഒരു രൂപ പോലും കവരാനാകാതെ മടങ്ങിയ കള്ളനെ പോലീസ് പിടികൂടി. എടിഎമ്മിന്റെ ഷട്ടറും കീപാഡും കാഷ് ഡിസ്പെൻസർ ഭാഗവും തകർത്തുവെങ്കിലും പണം സൂക്ഷിച്ചിരുന്ന കാഷ് ബോക്സ് തുറക്കാൻ പ്രതിക്ക് സാധിച്ചില്ല. രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിമ്രാഹി ബസാറിലാണ് സംഭവം. എടിഎമ്മിൽ സുരക്ഷാ ജീവനക്കാർ ഇല്ലാത്ത തക്കം നോക്കിയാണ് മുഖംമൂടി ധരിച്ചെത്തിയ പ്രതി അകത്തുകടന്നത്. തുടർന്ന് കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് മെഷീൻ തകർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പണം സൂക്ഷിച്ച അറ തകർക്കാൻ കഴിയാതെ വന്നതോടെ ഇയാൾ വെറുംകൈയോടെ മടങ്ങുകയായിരുന്നു. രാവിലെ എടിഎം കെട്ടിടത്തിന്റെ ഉടമയായ കുന്ദൻ സാഹാണ് വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹം രാഘോപൂർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് എടിഎം മെഷീന്റെ ഭാഗങ്ങൾ…
Read More