കാവ്യയുടെയും പൂര്‍ണിമയുടെയും പാത പിന്തുടര്‍ന്ന് ദിയ കൃഷ്ണയും ! ആശംസകളുമായി ആരാധകരും…

നടന്‍ കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൃഷ്ണകുമാറിന്റെ പെണ്‍മക്കളെല്ലാം സിനിമയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നവരാണ്.

മൂത്തമകള്‍ അഹാന കൃഷ്ണ ഇപ്പോള്‍ മലയാള സിനിമയിലെ ശ്രദ്ധേയയായ നടിയാണ്. യൂട്യൂബിലൂടെയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണ എന്ന ഓസിയെ പ്രേക്ഷകര്‍ക്ക് പരിചയം.

ദിയ കൃഷ്ണ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇപ്പോള്‍ ഇതാ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് ദിയ.

താരത്തിന്റെ പുതിയ തുടക്കത്തിന് ആരാധകര്‍ ആശംസയും പിന്തുണയും അറിയിച്ചിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ദിയ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലൂടെ ആഭരണങ്ങള്‍ വില്‍ക്കാനാണ് ദിയയുടെ തീരുമാനം. സുഹൃത്തിന്റെ ഷോപ്പില്‍ നിന്നായിരുന്നു താരപുത്രി ആഭരണങ്ങള്‍ തിരഞ്ഞെടുത്തത്.

കമ്മലും മാലയുമുള്‍പ്പടെയുള്ള ആഭരണങ്ങളായിരുന്നു ദിയ തിരഞ്ഞെടുത്തത്. ഓണാഘോഷത്തിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു.

ഫോട്ടോ ഷൂട്ടിനിടയില്‍ സ്വന്തമായി വീഡിയോ പകര്‍ത്തുന്ന സഹോദരിമാരെ കുറിച്ച് പറഞ്ഞായിരുന്നു വീഡിയോ തുടങ്ങിയത്.

പൂക്കളം ഇടുന്നതിനുള്ള തയ്യാറെടുപ്പുകളും അതിനിടയിലെ സംഭവങ്ങളുമൊക്ക വീഡിയോയിലുണ്ടായിരുന്നു. ഓസി സ്‌പെഷല്‍ കൊറോണം 2.0 എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍.

നിരവധി ആളുകളാണ് താരത്തിന് ആശംസയുമായെത്തിയത്. കാവ്യ മാധവനും പൂര്‍ണിമ ഇന്ദ്രജിത്തും പേളി മാണിയുമെല്ലാം സഞ്ചരിച്ച പാതയിലൂടെയാണ് ഇപ്പോള്‍ ദിയയും സഞ്ചരിക്കാനൊരുങ്ങുന്നത്.

Related posts

Leave a Comment