കെട്ടിക്കഴിഞ്ഞാല്‍ ഡിവോഴ്സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ ! ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍ മലയാളികള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്.

കൃഷ്ണകുമാറിന്റെ മക്കളില്‍ ഏറ്റവും പ്രശസ്ത നടി അഹാനയാണെങ്കിലും അഹാനയുടെ സഹോദരിമാരും ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സജീവമാണ്.

അഹാനയുടെ തൊട്ടു താഴെയുള്ള അനുജത്തി ദിയയുടെ ഒരു ലൈവ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

തന്റെ വിവാഹത്തെക്കുറിച്ചാണ് ദിയ ഇതില്‍ പറയുന്നത് ‘മിനിമം ആറുമാസമെങ്കിലും ലിവിംഗ് റിലേഷന്‍ഷിപ്പ് വേണമെന്നാണ് ആഗ്രഹം.

കെട്ടാന്‍ പോകുന്നയാളെ മനസ്സിലാക്കണം കെട്ടിക്കഴിഞ്ഞാല്‍ ഡിവോഴ്സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ.

‘ ഇതാണ് ദിയയുടെ അഭിപ്രായം.’ഞാന്‍ സിംഗിളാണ്. വീട്ടില്‍ അച്ഛന്‍ നല്ല സ്ട്രിക്ടാണ്. വീട്ടില്‍ നിന്ന് അച്ഛന്റെ കണ്ണുവെട്ടിച്ച് ഇറങ്ങാറില്ല.

പക്ഷേ, കോളജ് ബസില്‍ കയറിയാല്‍ ഇറങ്ങുന്നത് കോളജിലാവില്ല. കോളജിന് മുന്നില്‍ ഇറങ്ങും, കൂട്ടുകാര്‍ക്കൊപ്പം കറങ്ങും….. വീട്ടില്‍ ഏറ്റവും വഴക്ക് കിട്ടാറുള്ളത് തനിക്കാണെന്നും ദിയ പറഞ്ഞു.

എല്ലാവരെയും വിശ്വസിച്ച് എല്ലാം തുറന്നുപറയും പണികളും കിട്ടാറുണ്ട്. വീട്ടില്‍ ഏറ്റവും സീക്രട്ടറുള്ളത് ഇഷാനിക്കാണ്. അവള്‍ എല്ലാവരോടും എല്ലാം പറയാറുമില്ല…. ‘

ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഫോട്ടോഷൂട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് ദിയ. മക്കളും അച്ഛനും സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ വീട്ടില്‍ നടക്കുന്നത് ലോക്ക്ഡൗണ്‍ ലംഘനമാണെന്ന തരത്തില്‍ ട്രോളുകള്‍ ഇറങ്ങിയിരുന്നു. എന്തായാലും ദിയയുടെ തുറന്നു പറച്ചില്‍ ഏവരെയും ഒന്നു ഞെട്ടിച്ചിട്ടുണ്ട്.

Related posts

Leave a Comment