ഹെ​യ​ർ സ്റ്റൈ​ൽ ക​ട്ടിം​ഗ് ‘ഡി​കെ’

വാ​ഴ​ക്കു​ളം: ന്യൂ​ജെ​ൻ ഹെ​യ​ർ സ്റ്റൈ​ൽ എ​ങ്ങോ​ട്ടു പോ​കു​ന്നു​വെ​ന്ന് യു​വ​ത​ല​മു​റ​യ്‌​ക്കു​പോ​ലും പ​റ​യാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ. മു​ടി മു​റി​ക്കാ​ൻ ഹെ​യ​ർ ബ്യൂ​ട്ടി സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്പോ​ൾ യൂ​ത്ത​ന്മാ​ർ അ​വ​രു​ടെ ആ​രാ​ധ​നാ പാ​ത്ര​ങ്ങ​ളെ അ​നു​ക​രി​ക്കു​ന്ന ഹെ​യ​ർ സ്റ്റൈ​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ആ​വോ​ലി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി പി. ​സെ​ബാ​സ്റ്റ്യ​ന്‍റെ മൂ​ന്ന​ര വ​യ​സു​കാ​ര​ൻ മ​ക​ൻ ഡി​യോ​ണ്‍ മു​ടി മു​റി​ച്ചി​രി​ക്കു​ന്ന​ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കൂ​ര്യാ​ക്കോ​സി​ന്‍റെ ചു​രു​ക്കെ​ഴു​ത്ത് ‘ഡി​കെ’ ത​ല​മു​ടി​യി​ൽ വെ​ട്ടി​ച്ചേ​ർ​ത്താ​ണ്. ക​ന​ത്ത ചൂ​ടു​മൂ​ലം അ​ങ്ക​ണ​വാ​ടി അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മു​ടി വെ​ട്ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പു​തി​യ ഹെ​യ​ർ സ്റ്റൈ​ൽ സം​ബ​ന്ധി​ച്ച ആ​വ​ശ്യം മ​ക​ൻ ഉ​ന്ന​യി​ച്ച​തെ​ന്ന് സി​ബി പ​റ​ഞ്ഞു.

Related posts