500 കി​ലോ ഭാ​രം; ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​മ്പി​നെ ആ​മ​സോ​ണി​ൽ ക​ണ്ടെ​ത്തി

ലോ​ക​ത്ത് ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ന​ക്കോ​ണ്ട വ​ർ​ഗ​ത്തെ ആ​മ​സോ​ണി​ൽ ക​ണ്ടെ​ത്തി. 500 കി​ലോ ഭാ​രം ക​ണ​ക്കാ​ക്കു​ന്ന ഈ ​പാ​മ്പി​ന് 26 അ​ടി നീ​ള​ത്തി​ൽ വ​ള​രാ​ൻ ക‍​ഴി​യും. ലോ​ക​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ ഏ​റ്റ​വും വ​ലി​പ്പ​മേ​റി​യ പാ​മ്പാ​ണി​ത്.

അ​ന​ക്കോ​ണ്ട​യു​ടെ 4 സ്പീ​ഷി​സു​ക​ളെ കു​റി​ച്ചാ​ണ് ഇ​തു​വ​രെ ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​ത്. ഇ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും വ​ലു​ത് ഗ്രീ​ൻ അ​ന​ക്കോ​ണ്ട എ​ന്ന വി​ഭാ​ഗ​മാ​യി​രു​ന്നു. ഇ​വ തെ​ക്ക​ൻ അ​മേ​രി​ക്ക​യു​ടെ ട്രോ​പ്പി​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ആ​മ​സോ​ൺ, ഒ​റി​നോ​കോ, ഇ​സേ​ക്വി​ബോ ന​ദീ​ത​ട​ങ്ങ​ളി​ലൊ​ക്കെ ഇ​വ​യെ കാ​ണാം.

വ​ള​രെ വേ​ഗ​ത്തി​ൽ പാ​യാ​നു​ള്ള ഇ​വ​യു​ടെ ക​ഴി​വും ഇ​ര​യെ കെ​ട്ടി​വ​രി​ഞ്ഞു മു​റു​ക്കി​ക്കൊ​ല്ലാ​നു​മു​ള്ള ക​ഴി​വും ഈ ​പാ​മ്പു​ക​ളെ അ​പ​ക​ട​കാ​രി​ക​ളാ​ക്കു​ന്നു. അ​തേ​സ​മ​യം, ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന വ​ലി​യ പാ​മ്പ് ഈ ​ഗ്രീ​ൻ അ​നേ​ക്കോ​ണ്ട​യു​ടെ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​ണെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ആ​മ​സോ​ൺ ന​ദി​യി​ലൂ​ടെ വ​ഞ്ചി​യി​ൽ യാ​ത്ര ചെ​യ്താ​ണ് ഇ​വ​യെ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും എ​ടു​ത്ത​ത്. സാ​ധാ​ര​ണ​യാ​യി തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന അ​ന​ക്കോ​ണ്ട​ക​ളു​ടെ കൂ​ട്ട​ത്തി​ൽ നി​ന്നും ഒ​രു കോ​ടി വ​ർ​ഷം മു​ൻ​പാ​ണ് ഈ ​പാ​മ്പു​ക​ൾ മാ​റി​പ്പോ​യ​ത്. ഈ ​ര​ണ്ട് പാ​മ്പു​ക​ളും ത​മ്മി​ൽ 5.5 ശ​ത​മാ​നം ജ​നി​ത​ക വ്യ​ത്യാ​സ​മാ​ണു​ള്ള​ത്.

 

Related posts

Leave a Comment