തെ​രു​വി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക്..! പട്ടികളെ വളർത്താൻ ഇഷ്ടമാണോ എങ്കിൽ വരു കൊച്ചിയിലേക്ക്; നാ​ട​ൻ നാ​യ്ക്ക​ളെ ദ​ത്തു​ന​ൽ​ക​ൽ കാ​ന്പ​യി​ൻ 19ന്

dog-lകൊ​ച്ചി:  തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നും നാ​ട​ൻ നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ല​ക്ഷ്യ​മി​ട്ട് കൊ​ച്ചി​യി​ൽ ഈ ​മാ​സം 19ന് ​മൃ​ഗാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ൻ നാ​യ്ക്ക​ളെ ദ​ത്തു​ന​ൽ​ക​ൽ ക്യാ​ന്പ​യി​ൻ ന​ട​ക്കും.     കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച് എ​ഫ് എ, ​മൂ​വാ​റ്റു​പു​ഴ​യി​ലെ ദ​യ എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ആ​നി​മ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് “തെ​രു​വി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ദ​ത്തു​ന​ൽ​ക​ൽ ക്യാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്.

കൊ​ച്ചി ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ൽ രാ​വി​ലെ പ​ത്തി​നു ആ​രം​ഭി​ക്കു​ന്ന ദ​ത്തു​ന​ൽ​ക​ൽ യ​ജ്ഞ​ത്തി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കി​യ 50 നാ​ട​ൻ നാ​യ്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് സൗ​ജ​ന്യ​മാ​യി ദ​ത്ത് ന​ൽ​കു​ന്ന​ത്. ഒ​പ്പം വീ​ടു​ക​ളി​ൽ നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ത്തോ​ളം നാ​യ്ക്ക​ൾ​ക്ക് പു​തി​യ ഉ​ട​മ​സ്ഥ​രേ​യും തേ​ടു​ന്നു​ണ്ട്.  വി​വി​ധ മൃ​ഗാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ നാ​യ​ക്ക​ളെ വ​ള​ർ​ത്തു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി ഏ​ൽ​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

ഇ​തി​ലൂ​ടെ ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 300 നാ​യ്കു​ട്ടി​ക​ളെ​യും 125 പൂ​ച്ച​കു​ട്ടി​ക​ളെ​യും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം കൊ​ണ്ട് ദ​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.   കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് ക്യാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. 19നു ​ന​ട​ക്കു​ന്ന ദ​ത്തെ​ടു​ക്ക​ൽ യ​ജ്ഞ​ത്തി​ലും തു​ട​ർ​ന്നും നാ​യ്കു​ഞ്ഞു​ങ്ങ​ളെ സ്വ​ന്ത​മാ​ക്കു​വാ​ൻ താ​ൽ​പ​ര്യ​പെ​ടു​ന്ന​വ​ർ 7736705572, 9745504569 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ദ​ത്തെ​ടു​ക്ക​ൽ ക്യാ​പ​യി​ൻ കോ ​ഓ​ഡി​നേ​റ്റ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Related posts