15 മു​ത​ൽ 20 സെ​ന്‍റി​മീ​റ്റ​ർ നീളം! നാ​യ്ക്ക​ളി​ൽ കാ​ണു​ന്ന വി​ര മ​നു​ഷ്യ​രി​ലും; ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത് ഇങ്ങനെ…

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​യ്ക്ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ഡോ​ഗ്ഹാ​ർ​ട്ട് വേം ​അ​ഥ​വാ ഡി​റോ ഫൈ​ലേ​റി​യ വി​ര മ​നു​ഷ്യ​രി​ലും. നാ​യ്ക്ക​ളി​ൽ​നി​ന്ന് കൊ​തു​കു​ക​ൾ വ​ഴി നാ​യ്ക്ക​ളി​ലേ​ക്കു​ത​ന്നെ വ്യാ​പി​ച്ചി​രു​ന്ന ഇ​വ കൊ​തു​കു​ക​ൾ വ​ഴി മ​നു​ഷ്യ​ശ​രീ​ര​ത്തി​ലും എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല​യി​ൽ മാ​സ​ത്തി​ൽ ഒ​രാ​ളു​ടെ ക​ണ്ണി​ൽ​നി​ന്നെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ ഡി​റോ ഫൈ​ലേ​റി​യ വി​ര​ക​ളെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

കൊ​തു​കു​ക​ൾ നാ​യ്ക്ക​ളെ കു​ത്തു​ന്പോ​ൾ ഡി​റോ ഫൈ​ലേ​റി​യ​യു​ടെ അ​ണു​ക്ക​ളാ​യ മൈ​ക്രോ ഫൈ​ലേ​റി​യ കൊ​തു​കു​ക​ളി​ലെ​ത്തും. പി​ന്നീ​ട് ഈ ​കൊ​തു​കു​ക​ൾ മ​നു​ഷ്യ​നെ കു​ത്തു​ന്പോ​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ത്തി അ​ടു​ത്ത​ഘ​ട്ട​മാ​യ ഡി​റോ ഫൈ​ലേ​റി​യ​യാ​യി മാ​റു​ന്നു. ഈ ​വി​ര​ക​ൾ അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​ർ​ഷം വ​രെ ജീ​വി​ക്കും.

മ​നു​ഷ്യ​രി​ൽ ക​ണ്ണു​ക​ൾ​ക്ക് പു​റ​മേ തൊ​ലി​പ്പു​റ​ത്തും ശ്വാ​സ​കോ​ശ​ത്തി​ലും ഡി​റോ ഫൈ​ലേ​റി​യ ക​ണ്ടു​വ​രു​ന്നു​ണ്ട്. ക​ണ്ണി​ൽ ത​ടി​പ്പ്, വേ​ദ​ന, ക​ണ്ണ് വീ​ർ​ത്ത് കെ​ട്ടു​ക, ചു​വ​ന്ന് ത​ടി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ഇ​വ ഓ​രോ​ന്നി​നും 15 മു​ത​ൽ 20 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ണ്ടാ​കു​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട നേ​ത്ര ക​ണ്ണാ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ ഡോ. ​മീ​നു ദ​ത്ത് പ​റ​ഞ്ഞു. അ​പൂ​ർ​വ​മാ​യി മ​നു​ഷ്യ​രി​ൽ ക​ണ്ടു​വ​ന്നി​രു​ന്ന ഈ ​വി​ര​ക​ളു​ടെ പ​ക​ർ​ച്ച ഇ​പ്പോ​ൾ കു​ടൂ​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

Related posts