ഗാർഡിന്‍റെ കാവൽക്കാരനെ കണ്ടാൽ ഞെട്ടും; കണ്ണ് നിറയാതെ കാണാനാവില്ല ഇവർ തമ്മിലുള്ള സ്നേഹം

മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ത്മ ബ​ന്ധം അ​ത് വ​ള​രെ വി​ല​പ്പെ​ട്ട​താ​ണ്. ഇ​വ​ർ ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധം ഭൂ​മി ഉ​ണ്ടാ​യ കാ​ലം മു​ത​ലു​ള്ള​താ​ണ്. പ്ര​ത്യേ​കി​ച്ച് നാ​യ​ക​ൾ. ഇ​വ വേ​ഗം മ​നു​ഷ്യ​നു​മാ​യി ഇ​ണ​ങ്ങാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രി നാ​യ​യു​ടെ​യും യ​ജ​മാ​ന​ന്‍റെ​യും വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്.

മും​ബൈ​യി​ലെ ബോ​റി​വ​ലി​യി​ലെ ക്വീ​ൻ ലോ​ണി​ലെ സു​ര​ക്ഷാ ഗാ​ർ​ഡാ​ണ് എ​ഴു​പ​തു​കാ​ര​നാ​യ ഗു​പ്ത ജി. ​ഇ​ദ്ദേ​ഹ​ത്തി​നു കൂ​ട്ടാ​യി എ​പ്പോ​ഴും ഒ​രാ​ൾ കൂ​ടെ​യു​ണ്ട്. അ​ത് മ​റ്റാ​രു​മ​ല്ല. ഗു​പ്ത​യു​ടെ വ​ള​ർ​ത്തു നാ​യ ആ​ണ്.

ഗു​പ​ത​യും നാ​യ​യും ക​ണ്ടു​മു​ട്ടി​യ അ​ന്നു മു​ത​ൽ ഗു​പ്താ ജി​യു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യ് അ​വ​ൻ മാ​റി . ടെെ​ഗ​ർ എ​ന്നാ​ണ് അ​വ​ന്‍റെ പേ​ര്. വ​ള​ർ​ത്തു മൃ​ഗം എ​ന്ന​തി​ലു​പ​രി ത​ന്‍റെ മ​ക​നെ പോ​ലെ​യാ​ണ് ഗു​പ്ത അ​വ​നെ കാ​ണു​ന്ന​ത്.

ടെെ​ഗ​ർ എ​ന്നാ​ണ് ഗു​പ്ത അ​വ​നെ വി​ളി​ക്കു​ന്ന​ത്. ഗു​പ്ത ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്ക് വീ​ട്ടി​ൽ നി​ന്നും 20 കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ണ്ട്. അ​ദ്ദേ​ഹം സൈ​ക്കി​ൾ ച​വി​ട്ടി​യാ​ണ് ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​ത്.

ഒ​റ്റ​ക്ക​ല്ല ഗു​പ്ത​യു​ടെ യാ​ത്ര. കൂ​ടെ ടെെ​ഗ​റും ഉ​ണ്ടാ​കും. സൈ​ക്കി​ളി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ഒ​രു ബാ​ഗി​ലാ​ണ് ടൈ​ഗ​റി​ന്‍റെ ഇ​രി​പ്പി​ടം.

ടെെ​ഗ​റി​ന്‍റെ​യും ഗു​പ്ത​യു​ടെ​യും സെെ​ക്കി​ൽ യാ​ത്ര എ​ല്ലാ​വ​ർ​ക്കും അ​തി​ശ​യം ത​ന്നെ​യാ​ണ്. സ​ഞ്ചി​യി​ൽ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട് പു​റ​ത്തെ കാ​ഴ്ച​യൊ​ക്കെ ക​ണ്ടി​രി​ക്കു​ന്ന ടെെ​ഗ​റി​നെ ആ​ളു​ക​ൾ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് നോ​ക്കു​ന്ന​ത്.

ഏ​ഞ്ച​ൽ​സ് വി​ത്തൗ​ട്ട് വിം​ഗ്‌​സ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം യൂ​സ​ർ ഇ​രു​വ​രു​ടെ​യും സെെ​ക്കി​ൽ യാ​ത്ര​യു​ടെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ആ​ളു​ക​ൾ ഈ ​വീ​ഡി​യോ ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ ടെെ​ഗ​റി​നു ഫാ​ൻ​സ് ആ​യി​ട്ടു​ള​ള​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment