വനിതാ ഡോക്ടറെ കഴുത്തു മുറിച്ചു കൊന്നു; യുവാവ്‌ വീ​ട്ടി​ൽ ക​യ​റി​യത്‌ കേ​ബി​ൾ ടി​വി മെ​ക്കാ​നി​ക് എ​ന്ന വ്യാ​ജേ​ന

ന്യൂ​ഡ​ൽ​ഹി: ആ​ഗ്ര​യി​ൽ വ​നി​താ ഡോ​ക്ട​റെ ക​ഴു​ത്തു മു​റി​ച്ചു​ കൊ​ന്നു. കേ​ബി​ൾ ടി​വി മെ​ക്കാ​നി​ക് എ​ന്ന വ്യാ​ജേ​ന വീ​ട്ടി​ൽ ക​യ​റി​യ യു​വാ​വാ​ണ് പ​ട്ടാ​പ്പ​ക​ൽ ഡോ​ക്ട​റെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​യ ഡോ. ​നി​ഷ സിം​ഗാ​ളാ​ണ് അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മ​യെ അ​ക്ര​മി കൊ​ല​പ്പെ​ടു​ത്തു​ന്പോ​ൾ അ​ത​റി​യാ​തെ തൊ​ട്ട​ടു​ത്ത മു​റി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു നി​ഷ​യു​ടെ എ​ട്ടു വ​യ​സും നാ​ലു വ​യ​സു​മു​ള്ള കു​ട്ടി​ക​ൾ.

നി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ക്ര​മി കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ ര​ക്ഷ​പ്പെ​ട്ടു. നി​ഷ​യു​ടെ ഭ​ർ​ത്താ​വ് അ​ജ​യ് സിം​ഗാ​ളും ഡോ​ക്ട​റാ​ണ്.

ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി. നി​ഷ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ശു​ഭം പ​ഥ​ക് എ​ന്ന യു​വാ​വാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെത്തി. ​

ഇ​യാ​ളെ ഇ​ന്ന​ലെ പു​ല​ർ​ച്ചെയോ​ടെ പി​ടി​കൂ​ടി. കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​യ​റി​യ​തെ​ന്നാ​ണു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment