സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം; ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ആ​സി​ഡ് കു​ടി​ച്ച് യു​വ​തി ജീ​വ​നൊ​ടു​ക്കി; കാ​സ​ർ​ഗോ​ട്ടെ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​ത്

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം; ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ആ​സി​ഡ് കു​ടി​ച്ച് യു​വ​തി ജീ​വ​നൊ​ടു​ക്കി; കാ​സ​ർ​ഗോ​ട്ടെ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​ത്

കാ​സ​ർ​ഗോ​ഡ്: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ച​ർ​ല​ടു​ക്ക സ്വ​ദേ​ശി സു​ഫൈ​ദ​യാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്.

സു​ഫൈ​ദ​യു​ടെ ഭ​ർ​ത്താ​വ് ആ​ദി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​നം എ​ന്നി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്തും മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇ​തെ​ല്ലാം പു​തി​യ പാ​ടു​ക​ളാ​ണെ​ന്നാ​ണ് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

സു​ഫൈ​ദ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ആ​യി​രു​ന്നു ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വി​നെ​യും പ്ര​തി ചേ​ർ​ത്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment