പ​രീ​ക്ഷ​യി​ലെ പ​രാ​ജ​യം ഒ​ന്നി​ന്റെ​യും അ​വ​സാ​ന​മ​ല്ല; അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഉ​പ​രി​പ​ഠ​നം, ജീ​വി​തം സു​ന്ദ​രം; ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ പോ​സ്റ്റ് വൈ​റ​ൽ

ഇ​ന്ത്യ​യി​ലെ നീ​റ്റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും പ​ത​റാ​തെ മു​ന്നോ​ട്ട് പോ​യി, പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ ഐ​വി ലീ​ഗ് ബി​രു​ദ​വും മി​ക​ച്ച കോ​ർ​പ്പ​റേ​റ്റ് ബ​യോ​ടെ​ക്നോ​ള​ജി ക​രി​യ​റും സ്വ​ന്ത​മാ​ക്കി​യ പ്ര​ഗ്യ ഗു​പ്ത എ​ന്ന ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ഗ്യ പ​ങ്കു​വെ​ച്ച ഈ ​ജീ​വി​താ​നു​ഭ​വം, പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ൽ ക​ഴി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്.

2016ൽ ​ത​ന്‍റെ 17ാം വ​യ​സി​ൽ നീ​റ്റ് പ​രീ​ക്ഷ പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ ഡെന്‍റൽ കോ​ളജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. ഒ​രു സാ​ധാ​ര​ണ ഇ​ന്ത്യ​ൻ കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​ർ​ന്ന പ്ര​ഗ്യ​യ്ക്കും കു​ടും​ബ​ത്തി​നും ആ ​പ​രാ​ജ​യം വ​ലി​യ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ജീ​വി​താ​വ​സാ​ന​മാ​യി എ​ന്ന് പോ​ലും പ്ര​ഗ്യ അ​ന്ന് ക​രു​തി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തു​ന്നു.

എ​ന്നാ​ൽ വീ​ണ്ടും വീ​ണ്ടും അ​തേ പ​രീ​ക്ഷ എ​ഴു​തി സ​മ​യം ക​ള​യാ​ൻ പ്ര​ഗ്യ ത​യ്യാ​റാ​യി​ല്ല. ബ​യോ​ള​ജി​യി​ലു​ള്ള ത​ന്‍റെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി അ​വ​ർ മ​റ്റൊ​രു ബി​രു​ദ കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് ചേ​ക്കേ​റി, അ​വി​ടെ ലോ​ക​പ്ര​ശ​സ്ത​മാ​യ ഐ​വി ലീ​ഗ് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും മാ​സ്റ്റേ​ഴ്സ് ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. 2026 ആ​യ​പ്പോ​ഴേ​ക്കും, അ​താ​യ​ത് തോ​ൽ​വി​ക്ക് കൃ​ത്യം 10 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, അ​വ​ർ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ കോ​ർ​പ്പ​റേ​റ്റ് ബ​യോ​ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ മി​ക​ച്ചൊ​രു ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കു​ക​യും അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യും ചെ​യ്തു.

ന​മ്മു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് പ​ര​മ്പ​രാ​ഗ​ത ചി​ന്ത​ക​ൾ​ക്ക് പു​റ​ത്തേ​ക്ക്ചി​ന്തി​ക്കാ​ൻ ന​മ്മു​ക്ക് സാ​ധി​ക്ക​ണം. ഒ​രു പ​രീ​ക്ഷ​യി​ലെ പ​രാ​ജ​യം ഒ​ന്നി​ന്റെ​യും അ​വ​സാ​ന​മ​ല്ലെ​ന്നും, ക​ഠി​നാ​ധ്വാ​ന​വും ശ​രി​യാ​യ ദി​ശ​യി​ലു​ള്ള പ​രി​ശ്ര​മ​വും ഉ​ണ്ടെ​ങ്കി​ൽ ജീ​വി​ത​ത്തി​ൽ വ​ലി​യ വി​ജ​യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും പ്ര​ഗ്യ​യു​ടെ ഈ ​ജീ​വി​ത​യാ​ത്ര തെ​ളി​യി​ക്കു​ന്നു.

Related posts

Leave a Comment