ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ 14ന് പുനഃ​​രാ​രം​ഭി​ക്കും; ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ​ക്കു​ള്ള നി​ർ​ദേശ​ങ്ങ​ൾ…

ഇ​ടു​ക്കി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി വ​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ 14ന് ​ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ ജോ​യിന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി.

ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് എ​ടു​ത്ത​വ​ർ​ക്കോ ഒ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത് പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കോ മാ​ത്ര​മാ​ണ് ഒ​ക്ടോ​ബ​ർ 15 വ​രെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള അ​വ​സ​രം. മ​റ്റു​ള്ള​വ​ർ​ക്ക് അ​തി​നു ശേ​ഷം അ​വ​സ​രം ന​ൽ​കും. ലേ​ണേ​ഴ​സ് ടെ​സ്റ്റു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ രീ​തി തു​ട​രും.

ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ​ക്കു​ള്ള നി​ർ​ദേശ​ങ്ങ​ൾ

ഡ്രൈ​വിം​ഗ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണി​ൽ താ​മ​സി​ക്കു​ന്ന​വ​രോ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും ഹോം – ​ക്വാ​റ​ന്‍റൈനി​ൽ ഉ​ള്ള​വ​രോ ആ​യി​രി​ക്ക​രു​ത്. ഇ​ക്കാ​ര്യം സ്ഥാ​പ​ന ഉ​ട​മ ഉ​റ​പ്പ് വ​രു​ത്ത​ണം.

പ​രി​ശീ​ല​നം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും, ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലും എ​ത്തു​ന്ന​വ​ർ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണം.

സ്ഥാ​പ​നം തു​റ​ക്കു​ന്ന വേ​ള​യി​ൽ ഓ​ഫീ​സും പ​രി​സ​ര​വും വാ​ഹ​ന​ങ്ങ​ളും ശു​ചി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.

പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് ഇ​ൻ​സ്ട്ര​ക്ട​റും പ​രി​ശീ​ല​നാ​ർ​ഥി​യും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന വാ​ഹ​നം എ​ല്ലാ ദി​വ​സ​വും വാ​ട്ട​ർ സ​ർ​വീ​സ് ചെ​യ്യു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യ​ണം. വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ണു​നാ​ശി​നി ലാ​യ​നി നി​റ​ച്ചി​ട്ടു​ള്ള മൂ​ന്നു ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള ഹാ​ൻ​ഡ് സ്പ്രെ​യ​ർ ഒ​രോ വാ​ഹ​ന​ത്തി​ലും സൂ​ക്ഷി​ക്ക​ണം.

പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് ഓ​രോ​രു​ത്ത​ർ​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കേ​ണ്ട​തും ഒ​രു സ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​കാ​ത്ത​വി​ധം ക്ര​മീ​ക​രി​ക്കു​ക​യും വേ​ണം.

ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ട​ർ ഓരോ ആ​ളു​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കി​യ​തി​ന് ശേ​ഷം സ്റ്റി​യ​റിം​ഗ് വീ​ൽ, ഗി​യ​ർ ലി​വ​ർ, സീ​റ്റ് ബെ​ൽ​റ്റ്, ഹാ​ൻ​ഡി​ൽ, മി​റ​ർ, സ്വി​ച്ചു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, ടു ​വീ​ല​ർ ഹാ​ൻ​ഡി​ലു​ക​ൾ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഡ്രൈ​വിം​ഗ് സ്കൂ​ളി​നെ​തി​രേ​യും പ​ഠി​താ​ക്ക​ൾ​ക്കെ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Related posts

Leave a Comment