തീ​യ​റ്റ​റു​ക​ളു​മാ​യി ക​രാ​റു​ണ്ടാ​യി​രു​ന്നി​ല്ല; ദൃ​ശ്യം 2 ഒ​ടി​ടി റി​ലീ​സ് ത​ന്നെ: ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ

കൊ​ച്ചി: ദൃ​ശ്യം 2 ഒ​ടി​ടി വേ​ദി​യാ​യ ആ​മ​സോ​ണ്‍ പ്രൈെം ​വ​ഴി റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ.

നി​ർ​മാ​താ​വാ​യ ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ആ​രും ചി​ന്തി​ക്കാ​തെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

ദൃ​ശ്യം 2 സി​നി​മ തീ​യ​റ്റ​റു​ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​ല്ല നി​ർ​മി​ച്ച​ത്. ഒ​ടി​ടി റി​ലീ​സി​ൽ നി​ന്നും ഇ​നി പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും ചി​ത്രം ഉ​ട​ൻ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

സൂ​പ്പ​ർ ഹി​റ്റാ​യ ദൃ​ശ്യ​ത്തി​ന് ര​ണ്ടാം ഭാ​ഗ​മാ​ണ് ദൃ​ശ്യം 2. പു​തു​വ​ർ​ഷ പി​റ​വി​യോ​ടെ ടീ​സ​ർ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ചി​ത്രം ഒ​ടി​ടി റി​ലീ​സ് ആ​ണെ​ന്ന വാ​ർ​ത്ത പു​റ​ത്താ​കു​ന്ന​ത്.

പി​ന്നാ​ലെ തീ​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ടന​ക​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

ദൃ​ശ്യം 2 ഒ​ടി​ടി റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച ദി​വ​സം ത​ന്നെ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment