ഗള്‍ഫില്‍ പണംവാരി ക്ലബില്‍ കയറി കണ്ണൂര്‍ സ്ക്വാഡ്

പ്രേ​ക്ഷ​ക​ർ ഇ​രു കെെ​യ്യും നീ​ട്ടി സ്വീ​ക​രി​ച്ച മ​മ്മൂ​ട്ടി​യു​ടെ ‘ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്’  രാ​ജ്യ​ത്തി​നു പു​റ​ത്ത് ക​ള​ക്ഷ​ൻ വാ​രി കൂ​ട്ടു​ക​യാ​ണ്. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മ്മി​ച്ച നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്.  സെ​പ്തം​ബ​ര്‍ 28നാ​ണ് ക​ണ്ണൂ​ർ സ്ക്വാ​ഡ് റി​ലീ​സ് ചെ​യ്ത​ത്. 

ആ​ഗോ​ള ബോ​ക്സോ​ഫീ​സി​ല്‍ 70 കോ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ പോ​കു​ന്ന ചി​ത്രം ഇ​തു​വ​രെ ജി​സി​സി ബോ​ക്സോ​ഫീ​സി​ല്‍ 3 മി​ല്ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ ക​ള​ക്ഷ​ന്‍ നേ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ്ര​മു​ഖ മൂ​വി​ട്രാ​ക്ക​റാ​യ ഫോ​റം കേ​ര​ള​ത്തി​ന്‍റെ ലി​സ്റ്റ് പ്ര​കാ​രം  ​പ്രേ​മം, പു​ലി​മു​രു​ക​ന്‍, ലൂ​സി​ഫ​ര്‍, കു​റു​പ്പ്, ഭീ​ഷ്മ പ​ര്‍​വ്വം, 2018, ക​ണ്ണൂ​ര്‍ സ്ക്വാ​ഡ്  എ​ന്നീ  മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​ണ് ജി​സി​സി​യി​ല്‍ മൂ​ന്ന് മി​ല്ല്യ​ണ്‍ പി​ന്നി​ട്ടി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം അ​റി​യി​ച്ച​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ജി.​സി.​സി, യു ​എ​സ്, യു ​കെ ഉ​ൾ​പ്പെ​ടെ മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും മി​ക​ച്ച ക​ള​ക്ഷ​നും ഫാ​സ്റ്റ് ഫി​ല്ലിം​ഗ് ഷോ​ക​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ് ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്.

Related posts

Leave a Comment