ദൃശ്യം രണ്ടിൽ ആ പയ്യന്റെ ബോഡി അവിടെയാണല്ലേ കുഴിച്ചിട്ടിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരാള് വരുന്ന രംഗമുണ്ട്. ആ രംഗമായിരുന്നു ഏറ്റവും വെല്ലുവിളി നേരിട്ട രംഗമെന്ന് മോഹൻലാൽ.
എന്നെ സംബന്ധിച്ചടത്തോളം അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്ജ്കുട്ടി എന്ന കഥാപാത്രത്തിന് സാഹചര്യങ്ങളോടൊന്നും പ്രത്യക്ഷമായി പ്രതികരിക്കുവാന് പറ്റാത്ത അവസ്ഥയാണ്.
അങ്ങനെ ചെയ്താല് അയാളും കുടുംബവും പിടിക്കപ്പെടും. അതുകൊണ്ടു തന്നെ റിയല് ഇമോഷന്സിനെ ഉള്ളില് ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന് മുഖത്ത് കൊണ്ടുവരണം.
അയാളുടെ കുടുംബം പിന്നില് നില്ക്കുകയാണ്. അതുകൊണ്ടു തന്നെ അയാള്ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന് പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള് ചിമ്മിക്കൊണ്ട് ജോര്ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അത് വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നു മോഹൽ ലാൽ പറയുന്നു.