ജോ​ർ​ജു​കു​ട്ടി ക​ല​ക്കീ​ട്ടാ… ​ലാ​ലേ​ട്ട​ൻ പൊ​ളി​ച്ചു…​ ഒ​ടി​ടി ആ​യാ​ലും ! ന​മ്മ​ടെ ലാ​ലേ​ട്ട​ൻ മാ​സാ…; ആ ​പ്ര​തീ​ക്ഷ​ക​ൾ പാ​ഴാ​യി​ല്ലെ​ന്ന് നിസ്സം​ശ​യം പ​റ​യാം…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ജോ​ർ​ജു​കു​ട്ടി ക​ല​ക്കീ​ട്ടാ…..​ലാ​ലേ​ട്ട​ൻ പൊ​ളി​ച്ചു…​ഒ​ടി​ടി ആ​യാ​ലും തിയ​റ്റ​റി​ലാ​യാ​ലും ന​മ്മ​ടെ ലാ​ലേ​ട്ട​ൻ മാ​സാ…​ലോ​ക​മെ​ന്പാ​ടു​മു​ള്ള മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​മ​ർ​പ്പി​ലാ​ണ്.

മ​ഹാ​മാ​രി​യും ലോ​ക്ഡൗ​ണു​മൊ​ക്കെ അ​തി​ജീ​വി​ച്ച് ദൃ​ശ്യം 2 എ​ത്തി​യ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

തിയ​റ്റ​റി​ലി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നി​ൽ ക​ണ്ട് ആ​രാ​ധ​ക​ർ കൈയടി​ക്കു​ന്നു. വാ​ട്സാ​പ്പു​ക​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്നു.

ഇ​ന്നു പു​ല​ർ​ച്ചെ ആ​മ​സോ​ണ്‍ പ്രൈമി​ൽ റി​ലീ​സ് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ജി​ത്തു ജോ​സ​ഫ് ടീ​മി​ന്‍റെ ദൃ​ശ്യം 2 ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി സൂ​പ്പ​ർ​ഹി​റ്റാ​കു​ന്നു.

പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ സ്ട്രീ​മിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ ഇ​ന്നേ​വ​രെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന് കി​ട്ടി​യി​ട്ടി​ല്ലാ​ത്ത ഇ​നീ​ഷ്യ​ൽ ക്രൗ​ഡ് പു​ള്ളിം​ഗാ​ണ് ദൃ​ശ്യം 2വി​ന് ല​ഭി​ച്ച​ത്.

തി​യ​റ്റ​റു​ക​ളി​ലാ​യി​രു​ന്നെ​ങ്കി​ൽ ദൃ​ശ്യം 2 മ​റ്റൊ​രു വി​സ്മ​യ​മാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ചി​ത്രം ആ​ദ്യം ക​ണ്ട പ്രേ​ക്ഷ​ക​ർ ത​റ​പ്പി​ച്ചു പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ കു​ടും​ബ​പ്രേ​ക്ഷ​ക​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ ചി​ത്രം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രെ​ല്ലാം ദൃ​ശ്യം 2 ആ​സ്വ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ സ​സ്പെ​ൻ​സ് പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ റി​വ്യൂ​ക​ളെ​ല്ലാം ഏ​താ​നും മ​ണി​ക്കൂ​ർ ഓ​ട്ടോ​മാ​റ്റി​ക് മ്യൂ​ട്ട് ആ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ജ പ​തി​പ്പി​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ദൃ​ശ്യം 2 ആ​മ​സോ​ണ്‍ പ്രൈം വ​ഴി കാ​ണു​ന്ന​തി​ന് ത​ട​സ​മാ​യി​ട്ടി​ല്ല.

ആ​ദ്യ​ഭാ​ഗ​ത്തേ​ക്കാ​ൾ മി​ക​ച്ച​താ​ണ് ദൃ​ശ്യം 2 എ​ന്ന അ​ഭി​പ്രാ​യ​വും വ​രു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ൽ​ – മീ​ന ടീം ​ഒ​രി​ക്ക​ൽ കൂ​ടി ല​ക്കി ജോ​ഡി​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ.

പോ​ലീ​സി​ന്‍റെ കേ​സ് ഡ​യ​റി​യി​ൽ തി​രോ​ധാ​നം എ​ന്ന് കു​റി​ക്ക​പ്പെ​ട്ട വ​രു​ണി​നെ തേ​ടി​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ത​ന്നെ​യാ​ണ് ദൃ​ശ്യം 2വി​നെ​യും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​ന്വേ​ഷ​ണ​വു​മാ​യി എ​ത്തു​ന്ന മു​ര​ളി ഗോ​പി​യു​ടെ പോ​ലീ​സ് ഓ​ഫീ​സ​ർ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​വും ശ​ക്ത​വു​മാ​യി ക​ഥാ​പാ​ത്രാ​മാ​കു​ന്നു​ണ്ട്.

ഒ​ന്നാം​ഭാ​ഗ​ത്തി​ൽ വേ​ദ​ന​യും നൊ​ന്പ​ര​വു​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന ആ​ശാ ശ​ര​ത്തും സി​ദ്ദി​ഖും ര​ണ്ടാം ഭാ​ഗ​ത്തി​ലും ത​ങ്ങ​ളു​ടെ വേ​ഷം ഉ​ജ്വ​ല​മാ​ക്കി.

ഒ​ന്നാം ഭാ​ഗം ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് പോ​ലും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ജി​ത്തു ജോ​സ​ഫ് ര​ണ്ടാം ഭാ​ഗം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ തു​ട​ക്കം മു​ത​ൽ പി​ടി​ച്ചി​രു​ത്തു​ന്ന ട്രീ​റ്റ്മെ​ന്‍റാ​ണ് ചി​ത്ര​ത്തി​ന്‍റേത്.

കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലും മ​നു​ഷ്യ​ന്‍റെ ഭ​യ​മെ​ന്ന വി​കാ​ര​ത്തി​ലു​മെ​ല്ലാം സ്പ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

അ​തേ​സ​മ​യം സി​നി​മാ​റ്റി​ക് ആ​യ നി​ര​വ​ധി സ​ന്ദ​ർ​ഭ​ങ്ങ​ൾ ര​ണ്ടാം​ഭാ​ഗ​ത്തി​ലു​ണ്ട്. 153 മി​നു​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം.

ഒ​ന്നാം​ഭാ​ഗ​ത്തി​ൽ മി​ന്നി​ത്തി​ള​ങ്ങി​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ സ​ഹ​ദേ​വ​ൻ എ​ന്ന പോ​ലീ​സു​കാ​ര​ൻ ര​ണ്ടാം ഭാ​ഗ​ത്തി​ലു​ണ്ടോ എ​ന്ന​ത് സ​സ്പ​ൻ​സാ​ക്കി കാ​ത്തു​സൂ​ക്ഷി​ച്ച അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്രേ​ക്ഷ​ക​രു​ടെ ആ​കാം​ക്ഷ നി​ല​നി​ർ​ത്തി.

വ​ള​രെ പ​തി​ഞ്ഞ താ​ള​ത്തി​ൽ തു​ട​ങ്ങി പ​തി​യെ​പ്പ​തി​യെ ആ​കാം​ക്ഷ​യി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യം 2 സി​നി​മാ​പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റി​ക്ക​ഴി​ഞ്ഞു.

ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​നു ശേ​ഷം ലോ​ക​മെ​ന്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ ഇ​തു​പോ​ലെ കാ​ത്തി​രു​ന്ന ഒ​രു ര​ണ്ടാം ഭാ​ഗം വേ​റെ​യു​ണ്ടാ​യി​ട്ടി​ല്ല.

അ​ത്ര​യും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഏ​വ​രും കാ​ത്തി​രു​ന്ന​ത്. ആ ​പ്ര​തീ​ക്ഷ​ക​ൾ പാ​ഴാ​യി​ല്ലെ​ന്ന് നിസ്സം​ശ​യം പ​റ​യാം.

Related posts

Leave a Comment