ഡോ​ക്ട​ർ​ക്ക് തു​ല്യ​നാ​ണ് ഡ്രൈ​വ​ർ! സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി ​കെ മ​ധു പറയുന്നു…

കൊ​ല്ലം : രോ​ഗി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തേ​ണ്ട​ത് ഒ​രു ഡോ​ക്ട​റു​ടെ ക​ട​മ​യാ​ണെ​ങ്കി​ൽ ബ​സി​ൽ ക​യ​റു​ന്ന ഓ​രോ​രു​ത്ത​രെ​യും എ​ത്തേ​ണ്ട സ്ഥ​ല​ത്തു സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കേ​ണ്ട​ത് ഒ​രു ഡ്രൈ​വ​റു​ടെ ക​ട​മ​യാ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ മ​ധു.

സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം കൊ​ച്ചു​പി​ലാം​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ന​ട​ന്ന ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള റോ​ഡ് സു​ര​ക്ഷാ​പ​രി​ശീ​ല​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ർ.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് പ​ല ഘ​ട​ക​ങ്ങ​ൾ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന കാ​ര​ണ​ക്കാ​ർ ഡ്രൈ​വ​ർ​മാ​ർ ത​ന്നെ​യാ​ണ്. ആ​യ​തി​നാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ഒ​രു ഡോ​ക്ട​റു​ടെ അ​തെ ഉ​ത്ത​ര​വാ​ദി​ത്വം ഡ്രൈ​വ​ർ​ക്കു​മു​ണ്ട് എ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം. അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു ഡോ​ക്ട​ർ​ക്ക് തു​ല്യ​നാ​ണ് ഡ്രൈ​വ​റെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

കൊ​ല്ലം ആ​ർടിഒ വി.​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, എം ​വി ഐ ​ബി​ജു, ട്രാ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റി​ട്ട.​ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ, എം ​വി ഐ ​ശ​ര​ത് ച​ന്ദ്ര​ൻ, സ​ന്തോ​ഷ്, ഷ​ഫീ​ക് കെ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് എം ​വി ഐ ​മാ​രാ​യ ശ​ര​ത്ച​ന്ദ്ര​ൻ, ബി​ജു, ഹോ​ളി​ക്രോ​സ് സ്റ്റാ​ഫ്നേ​ഴ്‌​സ് മു​കേ​ഷ് എ​ന്നി​വ​ർ ക്‌​ളാ​സു​ക​ളെ​ടു​ത്തു.

Related posts