പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ​ക്കൊ​ണ്ട്  തി​ര​ക്കേ​റി​യ റോ​ഡി​ൽ  വാഹ​നം ഓ​ടി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ചെ​ങ്ങ​ന്നൂ​ർ: പ​തി​നൊ​ന്ന് വ​യ​സു​കാ​ര​നെ​ക്കൊ​ണ്ട് തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​നം ഓ​ടി​പ്പി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. ക​ല്യാ​ത്ര വ​ച്ച് ചെ​ങ്ങ​ന്നു​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ വാ​ഹ​ന പ​രി​ശോ​ധ​ക സം​ഘ​ത്തെ ക​ണ്ട കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​വ് ത​ന്ത്ര​പൂ​ർ​വം പി​ൻ​സീ​റ്റി​ലി​രു​ന്നു കൊ​ണ്ട് വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യും പ​രി​ശോ​ധ​ക സം​ഘ​ത്തെ മ​റി​ക​ട​ന്നു പോ​വു​ക​യും ചെ​യ്തു.

ഇ​തു മ​ന​സി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ പി​ൻ​തു​ട​ർ​ന്ന​പ്പോ​ൾ വീ​ണ്ടും കു​ട്ടി​യെ കൊ​ണ്ട് വാ​ഹ​നം ഓ​ടി​പ്പിക്കുന്ന​താ​യി​ട്ടാ​ണ് ക​ണ്ട​ത് ഇ​തേ​തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി​ച്ച് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വെ​ണ്‍​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ക്കുക​യു​മാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത കു​ട്ടി​യെ കൊ​ണ്ട് വാ​ഹ​നം ഓ​ടി​പ്പി​ച്ച ബ​ന്ധു​വി​ന്‍റെ ലൈ​സ​ൻ​സി​നെ​തി​രാ​യും ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

അ​സി​സ്റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ പ്ര​ജു, പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​്കൂ​ൾ അ​വ​ധി​ക്കാ​ലം പ്ര​മാ​ണി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ ഡ്രൈ​വിം​ഗി​നെ​തി​രാ​യി വാ​ഹ​ന ഉ​ട​മ​യ്ക്കെ​തി​രേ ഉ​ൾ​പ്പ​ടെ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള​ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ജോ​യി​ൻ​റ് ആ​ർ​ടി​ഒ വി. ​ജോ​യി അ​റി​യി​ച്ചു.

Related posts