കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ചീറി​പ്പാ​ഞ്ഞ് കാ​റി​ൽ: 172 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ 16-കാ​ര​ന്‍റെ ഡ്രൈ​വിം​ഗ്; അ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു

കാ​സ​ര്‍​ഗോ​ഡ്: പ​തി​നാ​റു​കാ​ര​ന്‍ കൂ​ട്ടു​കാ​രോ​ടൊ​പ്പം 172 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി കാ​ര്‍ ഓ​ടി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ര്‍​സി ഉ​ട​മ​യാ​യ കു​ട്ടി​യു​ടെ അ​മ്മ​യാ​യ മു​പ്പ​ത്തി​യൊ​ന്പ​തു​കാ​രി​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മാ​ര്‍​ച്ച് 20നു ​രാ​വി​ലെ 8.30നു ​ക​ണ്വ​തീ​ര്‍​ഥ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​തി​നു മു​മ്പും കു​ട്ടി ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി കാ​റോ​ടി​ച്ച് ദൃ​ശ്യം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment