ഡ്രൈവിംഗ് പരീക്ഷയ്ക്കിടയിൽ ‘ആശങ്ക’..! ടെസ്റ്റിനെത്തുന്നവരുടെ പ്രഥമികാവശ്യത്തിന് സൗകര്യമൊരുക്കാതെ നഗരസഭ; കുട്ടികളോട് വാങ്ങുന്ന ഫീസിൽ ഗ്രൗണ്ട് ഉപയോഗ ചാർജ്ജ് വാങ്ങുന്നതായി വിദ്യാർഥികൾ

ഇ​രി​ങ്ങാ​ല​ക്കു​ട: വ​ർ​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​വ​രു​ന്ന ന​ഗ​ര​സ​ഭാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗാ​ന്ധി​ഗ്രാം ഗ്രൗ​ണ്ടി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ശു​ചി​മു​റി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. ആ​ഴ്ച​യി​ൽ ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളൊ​ഴി​കെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഗാ​ന്ധി​ഗ്രാം ഗ്രൗ​ണ്ടി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ന്നു​ണ്ട്. വി​വി​ധ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ കീ​ഴി​ലാ​യി ഒ​രു ദി​വ​സം 90 പേ​ർ വീ​ത​മാ​ണ് ഗ്രൗ​ണ്ടി​ൽ ടെ​സ്റ്റി​നാ​യി എ​ത്തു​ന്ന​ത്.

ഇ​തി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. രാ​വി​ലെ ആ​റ് മു​ത​ൽ ത​ന്നെ ടെ​സ്റ്റി​നാ​യി ഗ്രൗ​ണ്ടി​ലെ​ത്തു​ന്ന യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ യാ​തൊ​രു സൗ​ക​ര്യ​വും ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ടി​ല്ല. പ​ല​പ്പോ​ഴും വൈ​കീ​ട്ട് ആ​റു വ​രെ ടെ​സ്റ്റ് നീ​ളാ​റു​ണ്ട്. നി​ല​വി​ൽ സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി ന​ന്പ​ർ ര​ണ്ട് സെ​ക്ഷ​നി​ലെ ശു​ചി​മു​റി​യും സ​മീ​പ​ത്തെ ആം​ഗ​ന​വാ​ടി​യി​ലെ ശു​ചി​മു​റി​യു​മാ​ണ് പ​ല​പ്പോ​ഴും സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ണ​ക്ഷ​നു​ള്ള ഇ​വി​ട​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മാ​ണ് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. വെ​ള്ള​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ ടോ​യ്‌​ലെ​റ്റി​ൽ വെ​ള്ള​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ സൗ​ക​ര്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളെ ആ​ശ്രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ടെ​സ്റ്റി​നെ​ത്തു​ന്ന സ​ത്രീ​ക​ൾ. മ​ണി​ക്കൂ​റു​ക​ളോ​ളം ടെ​സ്റ്റി​നാ​യി ഗ്രൗ​ണ്ടി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ ശു​ചി​മു​റി സൗ​ക​ര്യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പ​ഠി​താ​ക്ക​ൾ പ​റ​യു​ന്നു.

നി​ല​വി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കാ​ണ് ന​ഗ​ര​സ​ഭ ഗ്രൗ​ണ്ട് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 94,660 രൂ​പ​ക്കാ​ണ് ഈ ​വ​ർ​ഷം ഗ്രൗ​ണ്ട് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ലേ​ലം ചെ​യ്ത് എ​ടു​ത്തി​രി​ക്കു​ന്ന​ത്. വാ​ഹ​നം ഓ​ടി​പ്പി​ക്കാ​ൻ പ​ഠി​പ്പി​ച്ച് ലൈ​സ​ൻ​സ് എ​ടു​ത്തു​ന​ൽ​കാ​ൻ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ നി​ന്ന് ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​ധി​കൃ​ത​ർ 10,000 രൂ​പ വ​രെ വാ​ങ്ങു​ന്നു​ണ്ട്.

ഇ​പ്ര​കാ​രം വാ​ങ്ങു​ന്ന സം​ഖ്യ​യി​ൽ ഗ്രൗ​ണ്ട് ഉ​പ​യോ​ഗ​ത്തി​നു​ള്ള ചാ​ർ​ജും ഇ​വ​ർ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു. വ​ർ​ഷം​തോ​റും വ​ൻ തു​ക​യ്ക്ക് ഗ്രൗ​ണ്ട് ലേ​ലം കൊ​ള്ളു​ന്ന ന​ഗ​ര​സ​ഭ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഡ്രൈ​വിം​ഗ് അ​സോ​സി​യേ​ഷ​ൻ ഇ​ക്കാ​ര്യം പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Related posts