പ്രളയാനന്തരം ഭൂഗര്‍ഭ ജലനിരപ്പില്‍ അനുഭവപ്പെടുന്നത്! അടുത്ത വേനലില്‍ കാത്തിരിക്കുന്നത് ഇതുവരെ കാണാത്ത ശുദ്ധജലക്ഷാമം; പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

പ്രളയാനന്തരം പ്രകൃതിയില്‍ ഉണ്ടായതും ഉണ്ടാവാനിടയുള്ളതുമായ മാറ്റങ്ങള്‍ വര്‍ണ്ണനാതീതമാണ്. ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍ കുറവാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. സി.ഡബ്യു.ആര്‍.ഡി.എമ്മിന്റെ പുതിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം നടത്തിയത്. കിണറുകളിലെ ഭൂഗര്‍ഭ ജലനിരപ്പില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് മീറ്റര്‍ കുറവാണ് ഉണ്ടായത്.

ഭാരതപ്പുഴ, ചാലിയാര്‍ തുടങ്ങിയ പുഴകളിലും ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പ്രളയത്തിന് ശേഷം മഴയുടെ അളവിന്‍ വന്‍ കുറവുണ്ടായതാണ് കാരണം. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ 279 മില്ലി മീറ്റര് മഴ കിട്ടേണ്ടിടത്ത് ആകെ കിട്ടിയത് 74 മില്ലി മീറ്റര്‍ മാത്രമാണ്.

ഇനിയുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കാര്യമായി പെയ്‌തെങ്കിലേ ഈ കുറവ് പരിഹരിക്കപ്പെടൂ. ഇല്ലെങ്കില്‍ അടുത്ത വേനലില്‍ ഇതുവരെ കാണാത്ത ശുദ്ധജല ക്ഷാമമാകും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Related posts