പൂർവ വിദ്യാർഥിയെ  ഇൻസ്റ്റഗ്രാം ഫ്രണ്ടാക്കി; പരിചയം ശക്തമായപ്പോൾ സൗജന്യമായി മയക്കുമരുന്ന് നൽകി വശത്താക്കി; പിന്നാലെ ഒമ്പതാം ക്ലാസുകാരിയെ കാരിയറാക്കി;  ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്ട്…

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും ല​ഹ​രി വെ​ളി​പ്പെ​ടു​ത്ത​ല്‍.​ ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ ല​ഹ​രി കാ​രി​യ​റാ​ക്കി​യെ​ന്നാ​ണ് വി​വ​രം. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മൊ​ഴി​പ്ര​കാ​രം പ​ത്ത് പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തു.പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ല്‍ നി​ന്ന് ആ​ളു​ക​ളെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 25 പേ​ര് അ​ട​ങ്ങു​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഗ്രൂ​പ്പ് വ​ഴി​യാ​ണ് ല​ഹ​രി കൈ​മാ​റ്റ​മെ​ന്നും ക​ണ്ടെ​ത്തി.

​ ല​ഹ​രി​മാ​ഫി​യ സം​ഘം ത​നി​ക്ക് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ ത​ന്നു​വെ​ന്നും മ​യ​ക്കു​മ​രു​ന്നു കാ​രി​യ​റാ​ക്കി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി​നി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് കൈ​യി​ൽ ഉ​ണ്ടാ​യ മു​റി​വ് ക​ണ്ട വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മൊ​ഴി എ​ടു​ത്തു.

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി ഡ​ബി​ള്‍ ല​ഹ​രി
ല​ഹ​രി മാ​ഫി​യ സം​ഘ​വു​മാ​യി ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് വി​ദ്യാ​ർ​ഥി​നി പ​റ​യു​ന്നു. ആ​ദ്യം ത​നി​ക്ക് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ ത​രി​ക​യാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന്നാ​ണ് കാ​രി​യ​റാ​ക്കി ഉ​പ​യോ​ഗി​ച്ച​തെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​നി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ സ്‌​കൂ​ളി​ലെ മു​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​യ​ക്ക് മ​രു​ന്ന് ന​ൽ​കി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​നി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്‌​കൂ​ളി​ലെ മു​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് സം​ഘം ആ​ദ്യം വി​ദ്യാ​ർ​ഥി​നി​ക്ക് സൗ​ജ​ന്യ​മാ​യി മ​യ​ക്കു​മ​രു​ന്ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് കാ​രി​യ​ർ ആ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.​ സ്‌​കൂ​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി.

Related posts

Leave a Comment