വില്പനക്കാരെ തിരിച്ചറിയാന്‍ ചെവിയില്‍ പീസ് ചിഹ്നം, ലഹരി എത്തിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പുകളും, മയക്കുമരുന്ന് മാഫിയ കേരളത്തെ വലയിലാക്കുന്നതിങ്ങനെ

drugകേരളത്തില്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനം വിപുലമാക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍മീഡിയയുടെ ചുവടുപിടിച്ച് യുവാക്കളെയും കുട്ടികളെയുമാണ് ലഹരിയുടെ കാണക്കയങ്ങളിലേക്ക് ഇവര്‍ കൊണ്ടുപോകുന്നത്. പോലീസും എക്‌സൈസും റെയ്ഡും മറ്റു സംവിധാനങ്ങളുമായി പുറകെയുണ്ടെങ്കിലും പലപ്പോഴും ഇവര്‍ രക്ഷപ്പെടുകയാണ് പതിവ്. ടെക്‌നോളജി വളര്‍ന്നതിനനുസരിച്ച് വില്പനയും വാങ്ങലുമൊക്കെ സോഷ്യല്‍മീഡിയയുടെ സഹായത്തോടെയാണ്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ വില്പനക്കാരനെ തിരിച്ചറിയാന്‍ പീസ് എന്ന പേരില്‍ അറിയപ്പെടുന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്. കമ്മലിലാണ് ഇത്തരം ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. മയക്കുമരുന്നിന് അടിമകളായവര്‍ ഇത്തരം ചിഹ്നങ്ങള്‍ മാലയിലോ കീച്ചെയ്‌നിലോ പ്രദര്‍ശിപ്പിക്കാറുണ്ട്. മാത്രമല്ല ശരീരത്തില്‍ പച്ചക്കുത്തുന്നവരിലേറെയും മയക്കുമരുന്നിന് അടിമയായവരായിരിക്കും.

കണ്ണെഴുതുന്ന ആണ്‍കുട്ടികള്‍ ലഹരിക്കടിമയായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിചിത്രമായ പല രീതികളും ഇവര്‍ പിന്തുടരും. തലമുടി പ്രത്യേകരീതിയില്‍ വളര്‍ത്തുന്നതും ജട പിടിപ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്. വ്യത്യസ്തനിറത്തിലുള്ള റബര്‍ ബ്രേസ്‌ലെറ്റുകള്‍ ഉപയോഗിക്കുന്നതും ഇവരുടെ രീതിയാണ്. ജമൈക്കന്‍ സംഗീതജ്ഞനായിരുന്ന ബോബ് മാര്‍ലിയുടെ ചിത്രങ്ങള്‍ പതിച്ച സ്ലീവ്‌ലെസ് ടീഷര്‍ട്ടുകള്‍ അണിയുന്നവരും ലഹരിക്ക് അടിമകളായിരിക്കും.

റെയ്ഡുകള്‍ സ്ഥിരമായതോടെ ലഹരിമാഫിയ വില്പനയ്ക്കായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി പറയപ്പെടുന്നു. ലഹരി ഉപയോഗിക്കുന്നവരെ ചേര്‍ത്തുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളാണ് ഇതില്‍ പ്രധാനം. പുതുലഹരികളെക്കുറിച്ചുള്ള വിവരങ്ങള്‍, എവിടെ ലഭിക്കുമെന്ന സന്ദേശങ്ങള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. മാതാപിതാക്കള്‍ മക്കളുടെ ഫോണുകള്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related posts