അഭിനയിച്ച് തകർക്കാൻ കാക്കിക്കുള്ളിലെ കലാകാരന്മാർ..! സിനിമാസെറ്റുകളിൽ ഇനി ഷാഡോ പോലീസ്; താരങ്ങളുടെ തുറന്നു പറച്ചിൽ സ്വാഗതം ചെയ്ത് പോലീസ്

കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കർശന നടപടിയുമായി പോലീസ്. ഷൂട്ടിംഗ് സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ പോലീസ് റെയ്ഡ് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗം സംബന്ധിച്ച് ആരിൽനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. പരാതി ലഭിച്ചുകഴിഞ്ഞാൽ പോലീസും അവരുടെ മൊഴിയെടുക്കും. നേരത്തെ കേസിൽപെട്ടവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ സിനിമാപ്രവർത്തകർ തന്നെ തുറന്നുപറയാൻ തുടങ്ങിയത് സ്വാഗതാർഹമാ ണെന്നും കെ. സേതുരാമൻ പറഞ്ഞു.

Related posts

Leave a Comment