മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ യാ​ത്ര​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ച്ചി​ലും അ​ല​ന്പ് ഉ​ണ്ടാ​ക്ക​ലും: നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​ഞ്ഞി​ക്കി​ട്ടു; വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​വു​മാ​യി സൈ​ബ​റി​ടം

യാ​ത്ര​ക്കാ​ർ റോ​ഡി​ൽ പാ​ലി​ക്കേ​മ​ണ്ട മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചൊ​ക്കെ ധാ​രാ​ളം നി​യ​മ​ങ്ങ​ളൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പാ​ലി​ക്കാ​ത്ത ചി​ല​രെ​ങ്കി​ലും ന​മു​ക്ക് ചു​റ്റി​നു​മു​ണ്ടാ​കും. മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ റോ​ഡി​ൽ മ​റ്റു​ള്ള​വ​രോ​ട് വ​ഴ​ക്കി​ടു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ച​താ​ർ​പൂ​ർ സി​റ്റി​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ റോ​ഡി​ൽ​ക്കൂ​ടി പാ​ഞ്ഞ് പോ​യ​തു മാ​ത്ര​മ​ല്ല, അ​തു​വ​ഴി വ​ന്ന എ​ല്ലാ​വ​രേ​യും ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. യു​വാ​വി​ന്‍റെ തെ​റി​വി​ളി കൂ​ടി വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഇ​യാ​ളെ കൈ​യേ​റ്റം ചെ​യ്തു.

പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റി​നു മു​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​ന്ന​തി​നു മു​ൻ​പ്ത​ന്നെ ഇ​യാ​ളെ കൂ​ടി നി​ന്ന​വ​രെ​ല്ലാം അ​ടി​ക്കാ​ൻ തു​ട​ങ്ങി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രും ഒ​രു കൊ​ച്ചു​കു​ട്ടി പോ​ലും ഈ ​സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി കാ​ണാ​ൻ സാ​ധി​ക്കും.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്ത​ത്. മ​ദ്യാ​പാ​നി​യെ കൈ​യേ​റ്റം ചെ​യ്ത​തി​ൽ ചി​ല​ർ അ​നു​കൂ​ലി​ച്ചെ​ങ്കി​ലും മ​റ്റ് ചി​ല​ർ വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ൻ തൊ​ട്ട് മു​ൻ​പി​ൽ ഉ​ണ്ടാ​യി​ട്ടും എ​ന്ത്കൊ​ണ്ട് നാ​ട്ടു​കാ​ർ നി​യ​മ​പാ​ല​ക​ർ ആ​യി. അ​ടി​യി​ൽ അ​യാ​ൾ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ആ​ര് സ​മാ​ധാ​നം പ​റ​യു​മെ​ന്നാ​ണ് പ​ല​രും ചോ​ദി​ച്ച​ത്.

Related posts

Leave a Comment