കുണ്ടറ : എംഡി എംഎയുമായി രണ്ടുപേർ പിടിയിൽ. കേരളപുരം കഴിഞ്ഞു മാമൂട് ജംഗ്ഷനു സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. പടപ്പക്കര സ്വദേശി ബിബിൻ (20), ഇയാളുടെ സഹായി പ്രായപൂർത്തിയാകാത്ത തെറ്റിക്കുന്ന് സ്വദേശിയേയുമാണ് കുണ്ടറ പോലീസ് പിടികൂടിയത്.
ബംഗളൂരിൽനിന്നും വിതരണത്തിനായി കൊണ്ടുവന്ന എംഡിഎംഎയുമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കെഎസ്ആർടിസി ബസിൽ കുണ്ടറയ്ക്ക് വരുന്ന വഴിയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 22 ഗ്രാം എംഡിഎംഐ പിടിച്ചെടുത്തു.
കുണ്ടറ എസ് എച്ച് ഒ സുനു കുമാർ, എസ് ഐമാരായ കിരൺ,അതുൽ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
