ച​ക്കം​ക​ണ്ടം പാ​ലം: എ​ല്ലാ വ​ർ​ഷ​വും ബ​ജ​റ്റി​ൽ തു​ക, പ​ണി മാ​ത്ര​മി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടു​ള്ള ത​ന്ത്രം മാ​ത്ര​മെ​ന്ന് കോ​ൺ​ഗ്ര​സ്

ചാ​വ​ക്കാ​ട്: അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ച​ക്കം​ക​ണ്ടം പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​നു സം​സ്ഥാ​ന ബ​ജ​റ്റി​ൽ ര​ണ്ടു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന എം​എ​ൽ​എ​യു​ടെ വാ​ദം തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്രം മാ​ത്ര​മാ​ണെ​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മെ​മ്പ​ർ നൗ​ഷാ​ദ് തെ​ക്കും​പു​റം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ പാ​ലം പു​തു​ക്കി​പ​ണി​യു​ന്ന​തി​നാ​യി മൂ​ന്നു​കോ​ടി​രൂ​പ അ​നു​വ​ദി​ച്ചെ​ന്നും നാ​ലു​വ​ർ​ഷം മു​മ്പേ 70 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യെ​ന്നും പ്ര​ഖ്യാ​പ​നം​ന​ട​ത്തി​യ എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും പ​ദ്ധ​തി​യി​ലെ​വി​ടെ​യും തു​ക വ​ക​യി​രു​ത്താ​തെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നൗ​ഷാ​ദ് പ​റ​ഞ്ഞു .

വി.​എം. സു​ധീ​ര​ൻ എം​എ​ൽ​എ 1982 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഗു​രു​വാ​യൂ​ർ, മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ച​ക്കം​ക​ണ്ടം പാ​ലം സം​സ്ഥാ​ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഉ​പ്പു​വെ​ള്ളം​ക​യ​റി കൃ​ഷി​യും കു​ടി​വെ​ള്ള​വും ന​ശി​ക്കാ​തി​രി​ക്കാ​ൻ ചീ​ർ​പ്പോ​ടു​കൂ​ടി​യാ​ണ് ഈ ​പാ​ലം പ​ണി​ത​ത്. എ​ന്നാ​ൽ 15 വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​ചീ​ർ​പ്പ് പ്ര​ർ​ത്തി​ക്കു​ന്നി​ല്ല.

Related posts

Leave a Comment