എളിമയുടെയും പരസ്‌നേഹത്തിന്റെയും പര്യായമായി ദുബായ് ഭരണാധികാരി! ഇഫ്താര്‍ വിരുന്ന് വിതരണം ചെയ്യുന്ന യുഎഇ പ്രധാനമന്ത്രി ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പ്രവര്‍ത്തികള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

പുണ്യങ്ങള്‍ ആര്‍ജിക്കേണ്ട, അത് പങ്കുവയ്‌ക്കേണ്ട ഒരു കാലമാണ് ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം റംസാന്‍ കാലം. റമദാന്‍ വൈകുന്നേരങ്ങളില്‍ ഇഫ്താര്‍ വിരുന്ന് വിതരണം ചെയ്യുന്ന വോളണ്ടിയര്‍മാര്‍ ദുബായ് റോഡുകളിലെ പതിവു കാഴ്ചയുമാണ്.

ഇത്തരത്തില്‍ തിരക്കുള്ള ഒരു വൈകുന്നേരം വളരെ മനോഹരമായ ഒരു കാഴ്ചയും അവര്‍ക്ക് കാണാനായി. തിരക്കുള്ള ഒരു സ്ഥലത്തേയ്ക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നു. കാറിലുള്ളത് മറ്റാരുമായിരുന്നില്ല, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആയിരുന്നു അത്.

ഭരണാധികാരിയുടെ തലക്കനമില്ലാതെ വോളണ്ടിയര്‍മാര്‍ക്ക് അദ്ദേഹം ഇഫ്താര്‍ വിരുന്ന് കൈമാറി. ദുബായിലെ അല്‍ ഇഹ്‌സാന്‍ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ക്കാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദിന്റെ പക്കല്‍ നിന്നും ഇഫ്താര്‍ വിരുന്ന് ലഭിച്ചത്.

സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ലോകത്തെ മറ്റ് പലയിടങ്ങളിലെയും നേതാക്കള്‍ക്ക് ഇങ്ങനെയുള്ള പ്രവര്‍ത്തികളൊന്നും സ്വപ്‌നത്തില്‍പ്പോലും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

Related posts