ഫ​ലം വ​രു​മ്പോ​ൾ ര​ണ്ടി​ല ക​രി​ഞ്ഞു​പോ​കും, ചെ​ണ്ട കൊ​ട്ടി​ക്ക​യ​റും; ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടുമെന്ന് പി.​ജെ. ജോ​സ​ഫ്

 

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും വ​ൻ വി​ജ​യം നേ​ടു​മെ​ന്നു പി.​ജെ. ജോ​സ​ഫ്. ഫ​ലം വ​രു​ന്പോ​ൾ ര​ണ്ടി​ല ക​രി​ഞ്ഞു​പോ​കു​മെ​ന്നും ചെ​ണ്ട കൊ​ട്ടി​ക്ക​യ​റു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കും. കൈ​പ്പ​ത്തി​യും ചെ​ണ്ട​യും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്.

അ​തു​കൊ​ണ്ടു ത​ന്നെ ഒ​രു ഘ​ട്ട​ത്തി​ലും മു​ന്ന​ണി​യി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തൊ​ടു​പു​ഴ പു​റ​പ്പു​ഴ സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജോ​സ​ഫ് പ​റ​ഞ്ഞു.

യ​ഥാ​ർ​ഥ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ലാ​വും തെ​ര​ഞ്ഞെ​ടു​പ്പ്. ര​ണ്ടി​ല ചി​ഹ്നം ന​ഷ്ട​മാ​യ​തു ജ​യ​സാ​ധ്യ​ത​യെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. ചി​ഹ്നം മാ​റി​യ​തു​കൊ​ണ്ടു വോ​ട്ട​ർ​മാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment