ഒന്നിനു പുറകേ ഒന്നൊന്നായ് ദുരിതങ്ങൾ;  ആലപ്പുഴയിൽ ര​ണ്ടാ​യി​ര​ത്തോ​ളം താ​റാ​വു​ക​ൾ  ച​ത്ത​നി​ല​യി​ൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്ത് കർഷകർ

 


എ​ട​ത്വ: ര​ണ്ടാ​യി​ര​ത്തോ​ളം താ​റാ​വു​ക​ൾ ത​ല​വ​ടി​യി​ൽ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ. ത​ല​വ​ടി ക​റു​ക​പ്പ​റ​ന്പി​ൽ കെ.​വി. വ​ർ​ഗീ​സി​ന്‍റെ 1500 ഓ​ളം താ​റാ​വു​ക​ളും ക​ണ്ടം​കേ​രി​ൽ സ​ഖ​റി​യാ ഗി​വ​ർ​ഗീ​സി​ന്‍റെ 500 താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ച​ത്ത​ത്. കെ.​വി. വ​ർ​ഗീ​സി​ന് 2100 വ​ലി​യ താ​റാ​വും 1800 ചെ​റി​യ താ​റാ​വു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

1300 വ​ലി​യ താ​റാ​വും 200 കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തീ​റ്റി​ കൊ​ടു​ക്കാ​ൻ കൂ​ട്ടി​ൽ ക​യ​റ്റി​യ താ​റാ​വു​ക​ൾ രാ​വി​ലെ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് കൂ​ട്ട​ത്തോ​ടെ ച​ത്തു​കി​ട​ക്കു​ന്ന​താ​യി കണ്ടത്.

വെ​റ്റ​റി​ന​റി ഡോ​ക്ട​റെ വി​വ​രം അ​റി​യി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം അ​റി​യാ​ൻ സാ​ധി​ക്കു. താ​റാ​വു​ക​ളു​ടെ സാ​ന്പി​ൾ തി​രു​വ​ല്ലാ മ​ഞ്ഞാ​ടി​യി​ലെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി അ​യ​ച്ചു.

ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് കു​മാ​ർ പി​ഷാ​ര​ത്ത് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ത​ല​വ​ടി സ്വ​ദേ​ശി വേ​ഴ​പ്ര​ത്ത് കു​ട്ട​പ്പാ​യി​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ളാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്.

തൃ​ശ്ശൂ​ര്‍ മ​ണ്ണു​ത്തി മൈ​ക്രോ വൈ​റോ​ള​ജി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ നി​ന്നു​മെ​ത്തി​യ സം​ഘം ആ​ദ്യം ഫം​ഗ​സ് രോ​ഗ​ബാ​ധ​യാ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ​ക്ഷി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യ​തോ​ടെ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment