താ​റാ​വു​ക​ളെ​യും മു​യ​ലു​ക​ളെ​യും അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്നു! സംഭവത്തെക്കുറിച്ച്‌ വീട്ടുകാരുടെ സംശയം ഇങ്ങനെ…

താ​മ​ര​ശേ​രി: വീ​ടി​നു സ​മീ​പ​ത്ത് ഫാ​മി​ല്‍ വ​ള​ര്‍​ത്തി​യ താ​റാ​വു​ക​ളെ​യും മു​യ​ലു​ക​ളെ​യും അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്നു.

കോ​ര​ങ്ങാ​ട് ആ​ന​പാ​റ​പൊ​യി​ല്‍ അ​ബ്ദു​ള്‍ സ​ലാ​മി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി വ​ഴി ല​ഭി​ച്ച താ​റാ​വു​ക​ളും മു​യ​ലു​ക​ളു​മാ​ണ് അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​ച്ചു കൊ​ന്ന​ത്.

ബു​ധ​നാ​ഴ്ച്ച പു​ല​ര്‍​ച്ചെ വീ​ടി​ന് സ​മീ​പ​ത്താ​യി നി​ര്‍​മി​ച്ച ഫാ​മി​ല്‍ നി​ന്നും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് ഫാ​മി​ല്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ടി​ച്ചു കൊ​ന്നി​ട്ട നി​ല​യി​ല്‍ താ​റാ​വു​ക​ളെ​യും മു​യ​ലു​ളെ​യും ക​ണ്ടെ​ത്തി​യ​ത്.

ഒ​ന്‍​മ്പ​ത് താ​റാ​വു​ക​ളും അ​ഞ്ച് മു​യ​ലു​ക​ളു​മാ​ണ് ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം സ​ലാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ​യും ചേ​ന​യും ചേ​മ്പും പ​ച്ച​ക്ക​റി​ക​ളും കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചി​രു​ന്നു.

ഫാ​മി​ലും അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തോ​ടെ ആ​കെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് സ​ലാം. താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​റു​ന​രി​യാ​കാം കൂ​ട് ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി താ​റാ​വു​ക​ളെ​യും മു​യ​ലു​ക​ളെ​യും കൊ​ന്ന​തെ​ന്ന് താ​മ​ര​ശേ​രി റേഞ്ച് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ നെ​രോ​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment