കോ​വി​ഡ് കാ​ല​ത്ത് മാ​സ്ക് അ​ണി​ഞ്ഞ് വീ​ടു​ക​ളി​ലെ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​നി വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യി​ല്ല എ​ന്ന പേ​ടി വേ​ണ്ട! ത​രം​ഗ​മാ​യി മാ​സ്ക്കു​ക​ളും ടീ​ഷ​ർ​ട്ടു​ക​ളും

മു​ക്കം : കോ​വി​ഡ് കാ​ല​ത്ത് മാ​സ്ക് അ​ണി​ഞ്ഞ് വീ​ടു​ക​ളി​ലെ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​നി വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യി​ല്ല എ​ന്ന പേ​ടി വേ​ണ്ട .

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്ന​വും ഫോ​ട്ടോ​യും അ​ട​ക്ക​മു​ള്ള​വ പ​തി​ച്ച മാ​സ്കു​ക​ളും ടീ​ഷ​ർ​ട്ടു​ക​ളും കീ ​ചെ​യി​നു​ക​ളും തൊ​പ്പി​ക​ളും വി​പ​ണി​യി​ൽ സു​ല​ഭ​മാ​യി ക​ഴി​ഞ്ഞു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന​യ്ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഈ ​മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു പ​രീ​ക്ഷ​ണം കൂ​ടി​യാ​വു​ക​യാ​ണ്. നാ​ളി​തു​വ​രെ മാ​സ്ക്ക് അ​ണി​ഞ്ഞു വോ​ട്ടു​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ പ​ഴ​യ വീ​റും വാ​ശി​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​വി​ല്ല​ങ്കി​ലും സീ​റ്റ് ഉ​റ​പ്പി​ച്ച​വ​ർ ത​ങ്ങ​ളു​ടെ പേ​രും ചി​ത്ര​വും ചി​ഹ്ന​വും ഉ​ള്ള മാ​സ്കു​ക​ളും കീ​ചെ​യി​നു തൊ​പ്പി​ക​ളും ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ല​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ പ്രി​ന്‍റിം​ഗ് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ചെ​റി​യൊ​രു ആ​ശ്വാ​സ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്.

എ​ട്ടു​മാ​സ​ത്തോ​ളം കാ​ര്യ​മാ​യി ജോ​ലി ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ഉ​ണ​ർ​ന്നി​ട്ടു​ണ്ട് . ഓ​ർ​ഡ​റു​ക​ൾ കി​ട്ടി​ത്തു​ട​ങ്ങി​യ​താ​യി മു​ക്ക​ത്തെ കേ​ന്ദ്രം സ്ഥാ​പ​ന മു​ട​മ ബ​ഷീ​ർ പ​റ​ഞ്ഞു.

തു​ണി മാ​സ്കു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ ഉ​ള്ള​ത്. ഫോ​ട്ടോ​യും ചി​ഹ്ന​വു​മ​ട​ക്കം പ്രി​ന്‍റ് ചെ​യ്ത മാ​സ്കി​ന് മൊ​ത്ത​വി​ല 10 രൂ​പ​യാ​ണ് . ചി​ല്ല​റ വി​ല 20 വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. 100 രൂ​പ മു​ത​ലു​ള്ള ടീ​ഷ​ർ​ട്ടു​ക​ൾ വി​പ​ണി​യി​ൽ ഇ​റ​ങ്ങി ക​ഴി​ഞ്ഞു.

കീ ​ചെ​യി​നു​ക​ൾ​ക്കും വ​ലി​യ ഡി​മാ​ൻ​ഡാ​ണ് .മു​ൻ തെര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ക്കെ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം പ​തി​ച്ച തൊ​പ്പി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫോ​ട്ടോ​പ​തി​ച്ച തൊ​പ്പി​ക​ൾ ഇ​ത്ത​വ​ണ ആ​ദ്യ​മാ​ണ്.

ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളും വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളും മ​റ്റും ഉ​ണ്ടാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഏ​താ​യാ​ലും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ പു​തി​യ അ​നു​ഭ​വ​മാ​യി​രി​ക്കും കോ​വി​ഡ് കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് .

Related posts

Leave a Comment