അതിവേഗം പാലാക്കാർ..!    മ​ദ്യ​പി​ച്ച് ഡ്രൈവ് ചെയ്യുന്നതിലും അ​മി​തവേ​ഗ​ത്തി​ലും  മുന്നിൽ പാലാക്കാർ; ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 5643പേർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടിച്ചതിന് പിടിയിലായി

കോ​ട്ട​യം: ജി​ല്ല​യി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ്. പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ൽ 5643പേ​രെ​യാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​കൂ​ടി​യ​ത്. ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം വ​രെ പി​ഴ ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​യാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്.

അ​മി​ത​വേ​ഗ​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി മാ​റു​ന്നു​ണ്ട്. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ അ​മി​ത​വേ​ഗ​ം കാ​ര​ണം മ​തി​ലി​ലും പോ​സ്റ്റി​ലും ഇ​ടി​ച്ചു ക​യ​റി മ​ര​ണ​പ്പെ​ട്ട​ത് ഏ​ഴ് യു​വാ​ക്ക​ളാ​ണ്. അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് നൂ​റി​ൽ പ​രം ആ​ളു​ക​ൾ മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​മി​ത വേ​ഗ​ത്തി​നു ര​ണ്ടു​മാ​സ​ത്തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത് 14,000ൽ ​പ​രം ആ​ളു​ക​ളാ​ണ്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ലും അ​മി​ത വേ​ഗ​ത്തി​ലും പാ​ലാ​ക്കാ​രാ​ണു മു​ന്നി​ൽ. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് പി​ടി​യി​ലാ​യ 2000ൽ ​പ​രം ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ പോ​ലീ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് ശി​പാ​ർ​ശ ചെ​യ്തു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കു​ന്നു​വെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സീ​റ്റ് ബെ​ൽ​റ്റി​ല്ലാ​തെ ഡ്രൈ​വ് ചെ​യ്യു​ന്ന​ത്. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അ​പ​ക​ട​മു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ലെ എ​യ​ർ ബാ​ഗു​ക​ൾ പ്ര​വ​ർ​ത്തി​ക്കൂ. സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് തീ​വ്ര​ത കൂ​ടു​ത​ലു​മാ​ണ്.

വ​ണ്‍​വേ പാ​ലി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റൗ​ണ്ടാ​ന​യി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. മൂ​ന്നു വ​ശ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തോ​ടെ ആ​ര് ആ​ദ്യം പോ​കും എ​ന്ന​റി​യാ​തെ വ​ല​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ. അ​മ​ല​ഗി​രി ഐ​സി​എ​ച്ച് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് റൗ​ണ്ടാ​ന ശ്ര​ദ്ധി​ക്കു​ക പോ​ലും ചെ​യ്യാ​തെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ നേ​രെ ക​യ​റി വ​രു​ന്ന​തും നി​ത്യ സം​ഭ​വ​മാ​ണ്.

രാ​ത്രി​യി​ൽ വ​ണ്‍​വേ പാ​ലി​ക്കേ​ണ്ട എ​ന്നാ​ണ് ചി​ല​രു​ടെ ധാ​ര​ണ. ന​ഗ​ര​ത്തി​ലൂ​ടെ ബൈ​ക്കു​ക​ളി​ൽ ട്രി​പ്പി​ൾ വ​ച്ചു പാ​യു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളും അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി യു​വാ​ക്ക​ളെ​യാ​ണ് ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​ച്ചി​ത്.

ഇന്നലെ നടത്തിയ പരിശോധനയിൽ 66 മദ്യപരെ പിടികൂടി

കോ​ട്ട​യം: ഇ​ന്ന​ലെ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 66 പേ​ർ​ക്ക​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.അ​മി​ത​വേ​ഗ​ത്തിലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് 195 പേ​ർ​ക്കെ​തി​രെ​യും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 227 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​ത്ത​തി​ന് 96 പേ​ർ​ക്കെ​തി​രെ​യും മ​റ്റു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 536 പേ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്.

Related posts