വധുവിനെ കിട്ടാനായി പോലീസിന്റെ സഹായം തേടിയ യുവാവിന് ഒടുവില്‍ വിവാഹം ! വീഡിയോ കാണാം…

ഒരു വിവാഹം കഴിക്കാനായി പെടാപ്പാടു പെടുന്നവരാണ് നമ്മുടെ സമൂഹത്തിലെ പല യുവാക്കളും. എന്നാല്‍ വിവാഹം കഴിക്കാനായി പോലീസിന്റെ സഹായം തേടിയ ഒരാളുണ്ട്.

ഉത്തര്‍പ്രദേശിലെ കയ്‌റാന സ്വദേശിയായ അസിം മന്‍സൂരി എന്ന 26കാരനാണ് ഒറ്റയ്ക്ക് ജീവിച്ച് മതിയായെന്നും തനിക്ക് വിവാഹം കഴിയ്ക്കാന്‍ ഒരു വധുവിനെ വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

വെറും രണ്ട് അടി മാത്രമാണ് അസിമിന്റെ ഉയരം. ഈ കുറവ് കൊണ്ട് തന്നെ നിരവധി വിവാഹ ആലോചനകളാണ് അസീമിന്റെ മുടങ്ങിയത്. ഇതോടെയാണ് അസിം പോലീസിന്റെ സഹായം തേടിയത്.

ഇപ്പോള്‍ അസീമിന്റെ വിവാഹം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ഹപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് വധു.

മന്‍സൂരിക്ക് യോജിച്ച പെണ്‍കുട്ടി തന്നെയാണിതെന്ന് വീട്ടുകാര്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിന്റെ സന്തോഷത്തിലാണ് അസീം.

ഇനി ഭാര്യയ്‌ക്കൊപ്പം മക്ക, മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് മന്‍സൂരിയുടെ തീരുമാനം.

ആറ് വര്‍ഷമായി വിവാഹത്തിനായി ആലോചനകള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു. സഹോദരനൊപ്പം ടൗണില്‍ കോസ്മറ്റിക് കട നടത്തുകയാണ് ഈ യുവാവ്.

കുട്ടിക്കാലം മുതല്‍ ഉയരക്കുറവിന്റെ പേരില്‍ അപമാനിതനായിക്കൊണ്ടിരിക്കുകയായിരുന്നു. സഹപാഠികളുടെ പരിഹാസം സഹിക്കാനാകാതെ അഞ്ചാം ക്ലാസില്‍ വെച്ച് അസിം വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തു.

പോലീസിന്റെ ജോലി തന്നെ പൊതു സേവനമാണല്ലോ, അതിനാല്‍ തന്റെ കല്യാണക്കാര്യവും പൊതുസേവനമായി കണ്ട് സഹായിക്കണമെന്നു പറഞ്ഞായിരുന്നു അസിം വിവാഹം ശരിയാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. എന്തായാലും ആ പരാതി ഫലം കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

Related posts

Leave a Comment