നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് വാ​ഷും ഉപകരണങ്ങളും പി​ടി​കൂ​ടി; വീട്ടുടമയായ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു


കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​ട്ടൂ​ർ വെ​ള്ളി​പ​റ​ന്പി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് 250 ലി​റ്റ​റോ​ളം വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

വെ​ള്ളി​പ​റ​ന്പ് ആ​റാം മൈ​ൽ -കീ​ഴ്മാ​ട് റോ​ഡി​നു വ​ട​ക്ക് ക​റ്റു​തി​രു​ത്തി​യി​ൽ സ​ന്ദീ​പി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ​നി​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് വ്യാ​ജ​വാ​റ്റ് പി​ടി​കൂ​ടി​യ​ത്.​

വീ​ട്ടു​ട​മ സ​ന്ദീ​പ് പോ​ലീ​സി​നെ​ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​സ്ഐ ടി.​വി.​ധ​ന​ഞ്ജ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Related posts

Leave a Comment