ഓട്ടോ ഡ്രൈവര്‍മാരുടെ കഴുത്തറുപ്പ് അവസാനിക്കും, ഇനി കുത്തനെയുള്ള ഓട്ടോ ചാര്‍ജ് പേടിക്കേണ്ട; കേരളത്തില്‍ ഇ ഓട്ടോറിക്ഷ എത്തുന്നു; ഒരു കിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസ ചെലവ് മാത്രം

കേരളത്തിന്റെ നിരത്തുകളില്‍ ഇനി ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) നിര്‍മ്മിക്കുന്ന ഈ ടാക്സി സര്‍വീസ് ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തും. പൂനെയിലെ ഓട്ടോമേറ്റീവ് റിസര്‍ച്ച് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സര്‍ക്കാരിന്റെ പുതിയ വൈദ്യുതനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പെര്‍മിറ്റ് നല്‍കുകയുള്ളൂ. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓട്ടോയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടറുകളുമാണുള്ളത്. അഞ്ച് വര്‍ഷമാണ് ബാറ്ററി ആയുസ്സ്.

മൂന്ന് മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണ ചാര്‍ജാകും. ഒറ്റതവണത്തെ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ഓടിക്കാം. പരമാവധി വേഗത 55 കിലോമീറ്ററും ഒരു കിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. അന്തിമവില നിശ്ചയിച്ചിട്ടില്ലെങ്കിലും 2.10 ലക്ഷം രൂപയോളമാകും ഓട്ടോറിക്ഷയുടെ വില. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ 30,000 രൂപ സബ്സിഡി ലഭിക്കും.ഇലകട്രിക്ക് ഓട്ടോറിക്ഷകള്‍ക്ക് നഗര പെര്‍മിറ്റ് പെട്ടെന്ന് ലഭിക്കും.

Related posts