“പുതുപ്പള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ തി​ര​ക്കി​ലാ​ണ്’; സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ശേ​ഷ​മു​ള്ള ഏ​തെ​ങ്കി​ലും ദി​വ​സം ഹാ​ജ​രാ​കാം; ഇഡിക്ക് കത്തുനൽകി കെ സുധാകരൻ


കൊ​ച്ചി: പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​മ്പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ളു​ള്ള​തി​നാ​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച് സു​ധാ​ക​ര​ന്‍ ഇ​ഡി​ക്ക് ക​ത്ത് ന​ല്‍​കി. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ശേ​ഷ​മു​ള്ള ഏ​തെ​ങ്കി​ലും ദി​വ​സം ഹാ​ജ​രാ​കാ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 22ന് ​ഇ​ഡി സു​ധാ​ക​ര​നെ ഒ​മ്പ​ത് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് 30ന് ​വീ​ണ്ടും ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഭ​യ​പ്പാ​ടി​ല്ല. ഇ​ഡി വേ​ട്ട​യാ​ടു​ക​യ​ല്ല, ത​ന്‍റെ മ​റു​പ​ടി​യി​ല്‍ അ​വ​ര്‍ തൃ​പ്ത​രാ​ണെ​ന്നും മൊ​ഴി ന​ല്‍​കി​യ ശേ​ഷം സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ബാ​ങ്ക് രേ​ഖ​ക​ള്‍​ക്കൊ​പ്പം സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ഇ​ന്ന് ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പെ​ട​ലി​ലാ​ണ് ഇ​ഡി സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്ത​ത്.

സു​ധാ​ക​ര​ന്‍റെ പേ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സു​ധാ​ക​ര​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.

ഈ ​കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് സു​ധാ​ക​ര​ന്‍. വ​ഞ്ചി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, യ​ഥാ​ര്‍​ത്ഥ രേ​ഖ എ​ന്ന മ​ട്ടി​ല്‍ വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ളും സു​ധാ​ക​ര​നെ​തി​രേ ചു​മ​ത്തി​യി​രു​ന്നു.

Related posts

Leave a Comment